KERALANEWS

ജീവനെടുക്കുന്ന ബൈക്കുകളും അഭ്യാസ പ്രകടനങ്ങളും; ഒരു വർഷത്തിനിടെ കൊച്ചിയിൽ മാത്രം പൊലിഞ്ഞത് പ​ന്ത്ര​ണ്ടോ​ളം ജീ​വ​നു​കൾ; ഇക്കൂട്ടരെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് ജനങ്ങൾ

മ​ട്ടാ​ഞ്ചേ​രി: കോവിഡ് മഹാമാരിയിൽ നിന്ന് എല്ലാം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമ്പോൾ അപകടങ്ങളുടെ എണ്ണവും വർധിക്കുകയാണ്. ഒ​രു ​വർഷ​ത്തി​നിടെ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട് പ​ശ്ചി​മ കൊ​ച്ചി​യി​ൽ മാത്രം പൊ​ലി​ഞ്ഞ​ത് പ​ന്ത്ര​ണ്ടോ​ളം ജീ​വ​നു​ക​ള്ളാണ്. അതിൽ ഏ​ട്ടോ​ളം പേ​ർ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ അ​രു​രി​ലും ഇ​ട​പ്പ​ള്ളി​യി​ലും മ​റ്റു​മാ​യി ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പ്രദേശ വാസികളായ നാ​ലു​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു.

ഇവിടങ്ങളിൽ മ​ര​ണ​പ്പെ​ട്ട 12ൽ ​ഒ​മ്ബ​ത് പേ​ർ വാ​ഹ​ന​മോ​ടി​ച്ച​വ​രും മ​റ്റു​ള്ള​വ​ർ വ​ഴി​യാ​ത്ര​ക്കാ​രു​മാ​ണ്. അപകടത്തിൽ പെട്ടത് കൂടുതലും ന്യൂ​ജെ​ൻ ബൈക്കുകളാണ്. ബൈക്ക് കൈയ്യിൽ കിട്ടിയാൽ പറക്കുന്ന ഒരു പ്രവണത പൊതുവേ പുതു തലമുറക്കുള്ളതാണ് ഇതിന് നിരവധി ഉദാഹരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ സംഭവമായി കാണിക്കുന്ന വീടിയോകൾ.

ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​തും അഭ്യാസ പ്രകടനങ്ങളും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ജ​ന​രോ​ഷ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. റോ​ഡ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ പ​ല​രും വീ​ടു​ക​ളു​ടെ നെ​ടും​തൂ​ണു​ക​ളാ​യി​രു​ന്നു. ത​ക​ർ​ന്ന റോ​ഡു​ക​ൾ​പോ​ലും വ​ക​വെ​ക്കാ​തെ കാ​ൽ​ന​ട​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ ബൈ​ക്കു​ക​ൾ പാ​യു​മ്ബോ​ൾ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് പ്രാ​യ​മാ​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ പോ​കു​ന്ന​ത്.

റോ​ഡു​ക​ളി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ബൈ​ക്ക് റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ കൂട്ടായ്മ​യൊ​രു​ക്കാ​നാ​ണ് റെസി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ നീ​ക്കം. മു​ണ്ടം​വേ​ലി​യ​ട​ക്ക​മു​ള്ള പ​ല മേ​ഖ​ല​ക​ളി​ലും റോ​ഡി​ലൂ​ടെ​യു​ള്ള ബൈ​ക്ക് അ​ഭ്യാ​സ​വും നാ​ട്ടു​കാ​രെ ഭീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close