INDIANEWS

ജീവപര്യന്തം ശിക്ഷ കഠിന തടവ് തന്നെ: സുപ്രീം കോടതി

ഡൽഹി: ജീവപര്യന്തം തടവുശിക്ഷയെന്നാൽ കഠിന തടവാണ് , അതിനാൽ ഈ വിഷയത്തിൽ നിയമത്തിന്റെ നിലപാട് പുനഃപരിശോദിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെയും ഗുവാഹത്തി ഹൈക്കോടതിയുടെയും രണ്ട് അപ്പീലുകൾ കേൾക്കുകയായിരുന്നു.

1983 ലെ നായിബ് സിംഗ്-പഞ്ചാബിലെ വിധി ആവർത്തിക്കുകായാണ് ബെഞ്ച് ചെയ്തത്. ശിക്ഷയുടെ കാര്യത്തിൽ ജീവപര്യന്തം കഠിനതടവിന് തുല്യമായ ജുഡീഷ്യൽ മുൻവിധികൾക്ക് ഒരു കുറവുമില്ല എന്നാണ് കോടതി പറഞ്ഞത്. 1992 ലെ മറ്റൊരു കേസിൽ 1983 -ലെ വിധി അംഗീകരിക്കുകയും ആ പ്രശ്നം ഉയർന്ന ബെഞ്ചിലേക്ക് റഫർ ചെയ്യുകയും ഉണ്ടായില്ല. ചൊവ്വാഴ്ച, സുപ്രീം കോടതി ബെഞ്ച് ഇപ്പോഴത്തെ ഹർജികൾ തള്ളുകയും വിഷയം പുനഃപരിശോദിക്കേണ്ടതില്ലന്നും ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close