INDIANEWS

രണ്ടരവയസുകാരനെ കൊന്ന ആള്‍ക്ക്‌ ആജീവനാന്ത തടവ്‌; അന്‍പതിനായിരം പിഴ


പാറ്റ്‌ന: രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആള്‍ക്ക്‌ കോടതി ആജീവനാന്ത കഠിന തടവിന്‌ വിധിച്ചു. അന്‍പതിനായിരം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

പിഴ അടയ്‌ക്കാത്ത പക്ഷം രണ്ട്‌ വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കേണ്ടി വരും. അജിത്‌ രാജ്‌ സിങ്‌ എന്ന യുവാവിനാണ്‌ 364 എ, 302 വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്‌.

ബീഹാറിലെ കെയ്‌മൂര്‍ ജില്ലയിലെ ഭാബുവ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.കുട്ടിയുടെ പിതാവിന്‌ മൂന്ന്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയോട്‌ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

2016 ഡിസംബര്‍ 25നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. രാവിലെ എട്ട്‌ മണിയോടെ വീടിന്‌ പുറത്ത്‌ കളിച്ച്‌ കൊണ്ടു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജമുര്‍ണ ഗ്രാമത്തിലെ ഹിതേഷ്‌കുമാര്‍ സിങ്‌ എന്നയാളുടെ മകന്‍ ശ്രേയ്‌ണേഷ്‌ എന്ന കുട്ടിയെ ആണ്‌ തട്ടിക്കൊണ്ടു പോയത്‌. പിന്നീട്‌ കുട്ടിയുടെ പിതാവിനെ വിളിച്ച്‌ ആറ്‌ ലക്ഷം രൂപ ആവശ്യപ്പെട്ടു.പിതാവ്‌ രാംഗഡ്‌ പൊലീസില്‍ വിവരമറിയിച്ചതോടെ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം കുഞ്ഞിന്റെ മൃതദേഹമാണ്‌ കണ്ടെടുത്തത്‌. പ്രതിയുടെ വീട്ടില്‍ നിന്നാണ്‌ മൃതദേഹം ലഭിച്ചത്‌.

ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ കുട്ടിയുടെ അമ്മൂമ്മ ദിവസങ്ങള്‍ക്കകം മരിച്ചു. കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന്‌കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close