INDIANEWSVIDEOS

കുളിമുറിയിൽ നിന്നും ഇറങ്ങിവന്ന് സിംഹം; ആവേശഭരിതരായി യാത്രക്കാർ; ജംഗിൾ സഫാരിക്കിടെ പകർത്തിയ വീഡിയോ വൈറലാവുന്നു

ജംഗിൾ സഫാരികൾ വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഒന്നാണ്. കാടുകളിൽ മൃഗങ്ങൾ ഇരപിടിക്കുന്നതും, വിശ്രമിക്കുന്നതും, കളിക്കുന്നതും, പോരാടുന്നതുമെല്ലാം ജംഗിൾ സഫാരി നടത്തുമ്പോൾ കാണാൻ സാധിക്കും. അത്തരത്തിൽ ജംഗിൾ സഫാരി നടത്തിയ ഒരുകൂട്ടം യാത്രക്കാർ പകർത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യയിലെ കാട്ടിലാണ് സംഭവം.

വീഡിയോയിലെ താരം ഒരു സിംഹമാണ്. കാടിന് നടുവിലെ ഒരു കുളിമുറിയിൽ നിന്നും പുറത്തിറങ്ങുന്ന സിംഹം. ജംഗിൾ സഫാരി നടത്തുന്നവർക്കായി കാടിന് നടുവിൽ ഒരുക്കിയിരിക്കുന്ന കുളിമുറിയിൽ നിന്നുമാണ് സിംഹം ഇറങ്ങി വരുന്നത്. ഈ കാഴ്ച കണ്ടതോടെ സഫാരി പ്രേമികൾ ആവേശഭരിതരായി. WildLense® Eco Foundation എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ലൂ എപ്പോഴും മനുഷ്യർക്ക് സുരക്ഷിതവും ആശ്വാസകരവുമല്ല, ചിലപ്പോൾ ഇത് മറ്റുള്ളവർക്കും ഉപയോഗിക്കാം’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധിപേരാണ് വീഡിയോ ഇതിനകം കണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close