
പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് കൂറ്റൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് സെന്റ് എറ്റിനിയെ തകർത്തെഎറിഞ്ഞത്. ൽപത്തിയഞ്ചാം മിനിറ്റിൽ തിമോത്തി ചുവപ്പ് കാർഡ് പുറത്തായതാണ് കളിയെ മാറ്റി മറച്ചത്.
ഇരുപത്തിമൂന്നാം മിനിറ്റിൽ ഗോൾ വഴങ്ങിയ ശേഷമായിരുന്നു പിഎസ്ജിയുടെ ജയം. തൊട്ടുപിന്നാലെ മാർക്വീഞ്ഞോസ് പിഎസ്ജിയെ ഒപ്പമെത്തിച്ചു. എഴുപത്തിയൊൻപതാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയ പിഎസ്ജിയെ മുന്നിലെത്തിക്കുകയും ഇഞ്ചുറി ടൈമിൽ മാർക്വീഞ്ഞോസ് രണ്ടാം ഗോളിലൂടെ ജയം പൂർത്തിയാക്കുകയും ചെയ്തു. മൂന്ന് ഗോളിനും വഴിയൊരുക്കിയത് ലിയോണൽ മെസിയായിരുന്നു. സെർജിയോ റാമോസ് പിഎസ്ജിയിൽ അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്.
മെസിയും റാമോസും ഒരുമിച്ച് കളിക്കുന്നതും ആദ്യമായിട്ടായിരുന്നു. 15 കളിയിൽ 40 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. രണ്ടാം സ്ഥാനത്തുള്ള നീസിനെക്കാൾ പതിനാല് പോയിന്റ് മുന്നിലാണ് പിഎസ്ജി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ആയിരുന്നു മത്സരം നടന്നത്.
ലീഗ് വണ്ണിൽ സെന്റ് എറ്റിനിക്കെതിരെ ജയം നേടിയെങ്കിലും പിഎസ്ജിക്ക് വലിയൊരു തിരിച്ചടി കിട്ടി. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നെയ്മറിന് ഗുരുതര പരിക്കേറ്റു. സ്ട്രെച്ചറിലാണ് ബ്രസീലിയൻ താരത്തെ മൈതാനത്ത് നിന്ന് കൊണ്ടുപോയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ നെയ്മറുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാവു എന്ന് പിഎസ്ജി കോച്ച് മൗറിസീയൊ പൊച്ചെറ്റീനോ പറഞ്ഞു. പരിക്ക് നിർഭാഗ്യമാണെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന് നെയ്മർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്