KERALANEWS

ഹര്‍ത്താല്‍ ദിനത്തില്‍ മദ്യവില്‍പ്പന; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കരുനാഗപ്പള്ളി: ഹർത്താൽ ദിവസം മദ്യവിൽപ്പന നടത്തിയതിനും. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച തിനും രണ്ടു പേരുടെ പേരിൽ എക്സൈസ് കേസെടുത്തു. കരുനാഗപ്പള്ളി എക്സൈസ്റേഞ്ച് ഓഫീസിലെ പ്രീവന്റിവ് ഓഫീസർ. പി .എൽ .വിജി ലാലിന്റെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ കരുനാഗപ്പള്ളി റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്.

പായി കുഴി വലിയകുളങ്ങര കാളകെട്ട് സമിതിയുടെ മുൻ വശം വച്ച് മദ്യ വിൽപ്പന നടത്തി കൊണ്ടിരുന്ന ഓച്ചിറ വില്ലേജിൽ വലിയകുളങ്ങര മുറിയിൽ ചെമ്പുവിള തറയിൽവീട്ടിൽ സുഭാഷ് (52 )എന്നയാളുടെ പേരിൽ കേസെടുത്തു. തുടർന്ന് ചവറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹോട്ടൽ വിജയ പാലസിന് സമീപത്തുനിന്നും ആറര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ചവറ വില്ലേജിൽ തട്ടാശ്ശേരി മുറിയിൽ പുതുവീട്ടിൽ വടക്കതിൽ അജയൻ എന്നയാളെ അറസ്റ്റ് ചെയ്തു.

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ. സുധീർ ബാബു. കിഷോർ. സന്തോഷ്. സജികുമാർ എന്നിവരും പങ്കെടുത്തു. കേസുകളുടെ തുടർ അന്വേഷണം കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ. ജീ പ്രസന്നൻ ഏറ്റെടുത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close