NEWSTECH

കണ്ണടയിൽ ഇനി പാട്ടുകേൾക്കാം ഫോട്ടോഎടുക്കാം; പുത്തൻ കണ്ടുപിടുത്തവുമായി ഫെയ്‌സ്ബുക്ക്

കണ്ണടകളിൽ പുത്തൻ വിപ്ലവം തീർത്തിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇനി കണ്ണട വെച്ച് പാട്ട് കേൾക്കാം ഫോട്ടോ എടുക്കാം. കണ്ണട നിര്‍മ്മാതാക്കളിൽ പ്രമുഖരായ റെയ്-ബാനുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് ഇത് അവതരിപ്പിച്ചിരിക്കുന്നത്. റെയ്-ബാന്‍ സ്റ്റോറീസ് എന്ന പേരിൽ പുറത്തിറക്കുന്ന കണ്ണടയുടെ വില 299 ഡോളറാണ്.

കണ്ണടയുടെ ഇരു വശത്തുമായി 5 എംപി ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വോയിസ് കമാന്‍ഡ് ഉപയോഗിച്ചോ, കണ്ണടയുടെ ഫ്രെയിമിലുള്ള ഹാര്‍ഡ്‌വെയര്‍ ബട്ടൺ ഉപയോഗിച്ചോ ക്യാമറകളെ നിയന്ത്രിക്കാനാവും. നമ്മുടെ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ച്‌ കണ്ണടയെ വയര്‍ലെസ് ഇയര്‍ഫോണാക്കി മാറ്റുവാന്‍ സാധിക്കും. പാട്ട് കേള്‍ക്കുക എന്നതിനു പുറമെ കോളുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും കണ്ണടയ്‌ക്ക് സാധിക്കും.

എന്നാൻ ഇത്തരം കണ്ണടകൾ പല സ്വാകാര്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഉന്നയിച്ച് ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവർ അറിയാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ കഴിയുമോ എന്നതാണ് ജനങ്ങളിൽ നിലനിൽക്കുന്ന ആശങ്ക. ഗൂഗിള്‍ ഗ്ലാസുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ പ്രശനം ഒരു പരിധി വരെ ഫെയ്‌സ്ബുക്ക് പരിഹരിച്ചിട്ടുണ്ട്. ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച്‌ ഒരാള്‍ ചിത്രങ്ങളോ, വീഡിയോയോ പകര്‍ത്തിയാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല. പക്ഷേ, റെയ്-ബാന്‍ സ്റ്റോറീസ് ഉപയോഗിച്ച്‌ ഒരു വ്യക്തി ചിത്രങ്ങല്‍ പകര്‍ത്തുവാന്‍ ശ്രമിച്ചാല്‍ കണ്ണടയുടെ മുന്നില്‍ ചെറിയ ലൈറ്റ് തെളിയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close