KERALANEWSTop News

വിമതർക്കെതിരെ നടപടിയുമായി എൽജെഡി; വിമതയോഗത്തിൽ പങ്കെടുത്തവർ വിശദീകരണം നൽകണം; തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തുടരാമെന്നും ശ്രേയാംസ് കുമാർ

തിരുവനന്തപുരം: വിമതർക്കെതിരെ നടപടി സ്വീകരിച്ച് എൽജെഡി. എൽജെഡിയിൽ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. പാർട്ടിവേദിക്ക് പുറത്ത് അഭിപ്രായം പറഞ്ഞത് സംഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്തെ യോഗത്തെ അപലപിക്കുന്നുവെന്നും തെറ്റ് തിരുത്തി വന്നാൽ സഹകരിപ്പിക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് എംവി ശ്രേയാംസ് കുമാർ പറഞ്ഞത്. പാർട്ടി വിരുദ്ധപ്രവർത്തനം തുടർന്നാൽ നടപടിയുണ്ടാകുമെന്നും എം.വി ശ്രേയാംസ് കുമാർ മുന്നറിയിപ്പ് നൽകി. ഷേഖ് പു ഹാരിസിനും വി.സുരേന്ദ്രൻ പിള്ളയ്ക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും. ഒൻപത് സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും വിശദീകരണം തേടിയെന്ന് ശ്രേയാംസ് കുമാർ അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ മാറണമെന്ന് ആവശ്യം തള്ളിയെന്നും ശ്രേയാംസ് കുമാർ അറിയിച്ചു. ദേശീയ സെക്രട്ടറി വർഗീസ് ജോർജും, എംഎൽഎ പി. മോഹനനും ഒപ്പമുണ്ടായിരുന്നു.എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കിയ എം.വി.ശ്രേയാംസ്കുമാര്‍ വിമതരെ തളളി. 11 ജില്ലാ അധ്യക്ഷന്‍മാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close