KERALANEWS

ലോക്ക്ഡൗണിൽ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്കു വസ്തു നികുതി ഇളവ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നു തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ എംവി ഗോവിന്ദന്‍. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുന്‍സിപ്പല്‍ ആക്ടിലുമുള്ള വേക്കന്‍സി റെമിഷന്‍ വ്യവസ്ഥ പ്രകാരം, അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈക്കൊള്ളാം.

ടൂറിസം മേഖല അടക്കമുള്ള വിവിധ രംഗങ്ങളില്‍ ഈ വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുത്തു സംരംഭകരെ സഹായിക്കുന്നതിനു തയാറാവണം. നിയമത്തില്‍ വ്യവസ്ഥ ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും വകുപ്പില്‍ നിന്നോ പ്രത്യേക നിര്‍ദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാന്‍ മുന്നോട്ടുവരണം. തങ്ങള്‍ക്കു ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ ഉഴറുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന വിപുലമായ സര്‍വേ നാലരമാസം കൊണ്ട് പൂര്‍ത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നിലവിലുള്ള സ്‌കീമുകളും പുതുതായി ആവശ്യമുള്ള സ്‌കീമുകളുമൊക്കെ സംയോജിപ്പിച്ച് യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കുതിക്കുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തും. അഞ്ചുവര്‍ഷം കൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഇവരെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ജനപക്ഷ ബദല്‍ വികസനത്തിന്റെ മറ്റൊരു മുന്നേറ്റമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close