KERALANEWSTrending

മാർക്കറ്റിങ് മേഖലയിൽ 12,000 തൊഴിലുകൾ സ്വദേശിവൽക്കരിക്കാൻ പോകുന്നു; നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയിൽ മാർക്കറ്റിങ് മേഖലയിൽ 12,000 തൊഴിലുകൾ സ്വദേശിവൽക്കരിക്കാൻ പോകുന്നു. ഈ മേഖലയിൽ ഇതിനകം 5000 സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയിൽ കടുത്ത മത്സരം നടക്കുന്നതിനാൽ മാർക്കറ്റിങ് മേഖലാ തൊഴിലുകൾ സ്വദേശിവൽക്കരിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് സഅദ് ആലുഹമാദ് അറിയിക്കുന്നത്.

മാർക്കറ്റിംഗ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കാനും നിർദേശമുണ്ട്. സർഗവൈഭവമുള്ള സൗദി യുവതീയുവാക്കൾക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്വദേശി ഉദ്യോഗാർഥികൾക്ക് മന്ത്രാലയം പരിശീലനങ്ങൾ നൽകും. മാർക്കറ്റിംഗ് മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികൾക്കും ഇവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കും പിന്തുണയും സഹായവും നൽകുന്നുണ്ട്.

സ്വകാര്യ മേഖലക്ക് ആവശ്യമുള്ള തൊഴിൽ മേഖലകളിൽ മന്ത്രാലയം മുൻകൈയെടുത്ത് സ്വദേശികൾക്ക് പരിശീലനങ്ങൾ നൽകുന്നുണ്ട്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ധരുടെയും ഈ മേഖലയിൽ ജോലി തേടുന്നവരുടെയും കണക്കുകൾ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധരും പരിചയ സമ്പന്നരുമായ സ്വദേശികളുടെ കുറവ് മൂലം മാർക്കറ്റിംഗ് മേഖലയിലെ മുഴുവൻ ഉന്നത തസ്തികകളും സൗദിവൽക്കരിക്കുക ദുഷ്‌കരമാണെന്നും സഅദ് ആലുഹമാദ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close