KERALANEWSTop News

കടകളുടെ പ്രവർത്തന സമയം രാത്രി എട്ടുമണി വരെ;ബാങ്കുകൾ എല്ലാ ദിവസവും;വാരാന്ത്യ ലോക്ക്ഡൗൺ തുടരും; ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കടകളുടെ പ്രവർത്ത സമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസം ഇടപാടുകാർക്കു പ്രവേശനം നൽകാനും തീരുമാനം.രോഗ സ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇളവുകൾ ബാധകമാവില്ല. അല്ലാത്ത പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടു മണി വരെ തുറക്കാൻ അനുമതി നൽകും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളിൽ ഇടപാടുകാർക്കു പ്രവേശിക്കാം. നിലവിൽ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകൾക്ക് അനുമതിയുള്ളത്.വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡൽഹിയിൽ ആയതിനാൽ ഓൺലൈൻ ആയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രത്യേക യോഗം വിളിക്കും.ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close