KERALANEWSTravel

കൂടുതൽ ഇളവുകൾ; സഞ്ചാരികൾ എത്തുന്നു; കോവിഡിൽ മങ്ങിയ വിനോദസഞ്ചാരമേഖല ഉണർവിലേക്ക്‌

കോട്ടയം: കോട്ടയം ടൂറിസം മേഖലയ്‌ക്ക്‌ ഇളവുകൾ അനുവദിച്ചതോടെ കുമരകത്തെ വിനോദസഞ്ചാരമേഖല ഉണർവിലേക്ക്‌. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമൺ, ഇല്ലിക്കൽക്കല്ല്‌ തുടങ്ങിയ ടൂറിസം മേഖലകളിൽ ആശ്വാസം . കാലങ്ങളായി അനക്കമില്ലാതെ അടഞ്ഞുകിടന്ന ഹൗസ് ബോട്ട് മേഖലക്കും റിസോർട്ട് മേഖലക്കും ഈ ഇളവുകൾ പ്രതീക്ഷനൽകുന്നു.

ഇളവുവന്നതോടെ, വാഗമൺ, ഇല്ലിക്കകല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്ക്‌ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഇവിടങ്ങളിൽ പ്രവേശനം. പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ കുമരകത്ത്‌ ഹൗസ്‌ ബോട്ടുകൾക്കും ഹോട്ടലുകൾക്കും ബുക്കിങ്‌ വന്നുതുടങ്ങി. വള്ളങ്ങളും ചെറിയ ബോട്ടുകളും ചെറിയതോതിൽ സവാരിക്കിറങ്ങി. സർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാകും ബോട്ട്‌ സവാരി. സവാരിക്കുമുമ്പ് ബോട്ട്‌ അണുനശീകരണം നടത്തും. രണ്ടുഡോസ്‌ വാക്‌സിൽ എടുത്തവർക്കാകും പ്രവേശനം. നിലവിൽ ജീവനക്കാരെല്ലാം രണ്ട് ഡോസ് വാക്‌സിനുകൾ എടുത്തിട്ടുണ്ട്‌. വരുന്നവർ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കണം.

ലോക്ക്ഡൗണിൽ നട്ടംതിരിയുമ്പോൾ ഇന്ധന വിലവർധന ഹൗസ്‌ബോട്ട്‌ മേഖലയ്‌ക്ക്‌ തിരിച്ചടിയാണ്‌. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഡീസൽവിലയിലുണ്ടായ വർധന ബോട്ട്‌ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കി എന്ന് ഉടമകൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ നിരക്ക്‌ കൂട്ടുന്നത് ഉള്ള ബുക്കിങ്‌ കൂടി ഇല്ലാതാകും. ആളുകളുടെ എണ്ണത്തിലും ക്രമീകരണങ്ങൾ ഉള്ളതിനാൽ ഒന്നോ രണ്ടോ മുറികളുള്ള ഹൗസ് ബോട്ടുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. 7,000 രൂപ മുതലാണ്‌ നിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close