KERALANEWSTop News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി കോണ്‍ഗ്രസ് നേതാക്കള്‍; ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന് രമ്യ ഹരിദാസും വി ടി ബല്‍റാമും; ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം; ചോദ്യം ചെയ്തവരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: പാലക്കാട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി കോണ്‍ഗ്രസ് നേതാക്കള്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച എംപിയും മുന്‍ എംഎല്‍എ വി ടി ബല്‍റമും, രമ്യ ഹരിദാസ് എംപിയും ഉള്‍പ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് വിമര്‍ശനം. പരാതിയില്‍ രമ്യ ഹരിദാസ് എംപിക്കെതിരെ ആരോപണവുമായി വീഡിയോ എടുത്ത യുവാവ്. രമ്യ ഹരിദാസ് എം പി, വി ടി. ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രമ്യ ഹരിദാസ് എംപിക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് ദൃശ്യങ്ങളെടുത്ത യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി.

അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യാ ഹരിദാസിന്റെ വിശദീകണം. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. രമ്യ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

രമ്യാ ഹരിദാസ് നാടകം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. എം പി ഗുണ്ടകളെ കൂടെ കൊണ്ട് നടക്കുകയാണ്. എം പിയുടെ അടുത്തെത്താന്‍ ജനങ്ങള്‍ പേടിക്കുകയാണ്. രമ്യ ഹരിദാസ് ഇത് തിരുത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close