HEALTHNEWS

വാക്​സിന്‍ ഇടവേള കൂടുന്തോറും പ്രതിരോധ ശേഷിയും കൂടും; 10 മു​ത​ല്‍ 14 ആ​ഴ്‌​ച​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള​യു​ണ്ടാ​കു​ന്ന​ത്​ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ശേ​ഷി

കൊ​ച്ചി: വാക്​സിന്‍ ഇടവേള കൂടുന്തോറും പ്രതിരോധ ശേഷിയേറുമെന്ന്​ പുതിയ പഠനം. ആദ്യ ഡോസിനും സേക്കന്റ് ഡോസിനും ഇടയൽ 10 മു​ത​ല്‍ 14 ആ​ഴ്‌​ച​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള​യു​ണ്ടാ​കു​ന്ന​ത്​ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രു​ത്തു​മെ​ന്നാണ് പുതിയ പഠനം പറയുന്നത്. കണക്ക് പ്രകാരം കൃത്യമായ ഇടവേളകൾക്ക് ശേഷം വാ​ക്സി​ന്‍ എ​ടു​ത്ത രോ​ഗി​ക​ളി​ലെ ആ​ന്‍​റി​ബോ​ഡി അ​ള​വ് മൂ​ന്ന​ര മ​ട​ങ്ങ് കൂ​ടു​ത​ലാ​ണെന്നാണ് കണ്ടെത്തലുകൽ.

കൊ​ച്ചി ആ​സ്ഥാ​ന​മാ​യ കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലെ റു​മാ​റ്റോ​ള​ജി​സ്​​റ്റും ക്ലി​നി​ക്ക​ല്‍ ഇ​മ്മ്യൂ​ണോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​പ​ത്മ​നാ​ഭ ഷേ​ണാ​യി​യും സം​ഘ​വു​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നെ​ടു​ത്ത 1500 രോ​​ഗി​ക​ളി​ല്‍​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത 213 പേ​രി​ലാ​ണ് ഇത് പരീക്ഷിച്ചത്. ഈ​ വര്‍ഷം മേ​യ് വ​രെ, ര​ണ്ട് ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള ഇ​ട​വേ​ള നാ​ലു മു​ത​ല്‍ ആ​റ്​ ആ​ഴ്ച വ​രെ​യാ​ണ് കേ​ന്ദ്രം​ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ര​ണ്ട് ഡോ​സു​ക​ള്‍ സ്വീ​ക​രി​ച്ച 102 രോ​ഗി​ക​ളെ​യും ന​യ​മാ​റ്റ​ത്തി​നു​ശേ​ഷം 10 മു​ത​ല്‍ 12 ആ​ഴ്ച വ​രെ ഇ​ട​വേ​ള​യി​ല്‍ വാ​ക്സി​നെ​ടു​ത്ത 111 രോ​ഗി​ക​ളെ​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി.

ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലും എ​ത്ര​മാ​ത്രം പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടെ​ന്ന് അളന്നത് ആ​ന്‍​റി സ്പൈ​ക്ക് ആ​ന്‍​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. നാ​ല്​ മു​ത​ല്‍ ആ​റാ​ഴ്​​ച വ​രെ ഇ​ട​വേ​ള​യി​ല്‍ വാ​ക്സി​ന്‍ എ​ടു​ത്ത രോ​ഗി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ 10 മു​ത​ല്‍ 14 ആ​ഴ്ച വ​രെ ഇ​ട​വേ​ള​യി​ല്‍ വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പു​ക​ള്‍​ക്ക്​ ഇ​ട​യി​ലെ ഇ​ട​വേ​ള കൂ​ടു​ന്തോ​റും ആ​ന്‍​റി​ബോ​ഡി ലെ​വ​ലു​ക​ള്‍ മി​ക​ച്ച​താ​യി​രി​ക്കു​മെ​ന്ന് ഡോ. ​പ​ത്മ​നാ​ഭ ഷേ​ണാ​യി വി​വ​രി​ച്ചു.

ഉ​യ​ര്‍​ന്ന ആ​ന്‍​റി​ബോ​ഡി അ​ള​വ് രോ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മി​ക​ച്ച സം​ര​ക്ഷ​ണം ന​ല്‍​കുകയും പ്ര​തി​രോ​ധ​ശേ​ഷി ദീ​ര്‍​ഘ​കാ​ലം നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യും. ഒ​റ്റ ഡോ​സ് വാ​ക്​​സി​ന്‍ ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ സം​ര​ക്ഷ​ണം ന​ല്‍​കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍, ര​ണ്ടാ​മ​ത്തെ ഡോ​സ് വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ല​യ​ള​വി​ല്‍ ആ​ദ്യ ഡോ​സ് ല​ഭി​ച്ച ഒ​രു വ്യ​ക്തി​ക്ക് കോ​വി​ഡ് വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​കും. അ​തു​കൊ​ണ്ട് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച ശേ​ഷം കി​ട്ടു​ന്ന പ്ര​തി​രോ​ധ ശേ​ഷി​യാ​ണോ ദീ​ര്‍​ഘ​നാ​ള്‍ നീ​ളു​ന്ന പ്ര​തി​രോ​ധ​ശേ​ഷി​യാ​ണോ വേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close