INDIANEWS

മദ്യകുപ്പികളുമായി എത്തിയ ലോറി മറിഞ്ഞു; അപകടത്തിന് കാരണം പിൻചക്രം ഓടയിൽ ഇറങ്ങിയതോടെ; ലോറിയിൽ ഉണ്ടായിരുന്നത് 575 കെയ്സ് മദ്യം

പന്തളം: പന്തളത്ത് മദ്യകുപ്പികളുമായി എത്തിയ ലോറി മറിഞ്ഞു. പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി ജംക്‌ഷനിലെ മദ്യ വിൽപനശാലയ്ക്ക് മുൻപിലാണ് അപകടം. വിദേശമദ്യമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബവ്റിജസ് കോർപറേഷന്റെ പത്തനംതിട്ടയിലെ ഡിപ്പോയിൽ നിന്നു മദ്യവുമായെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.

വിൽപനശാലയിൽ മറ്റൊരു ലോറിയിൽ മദ്യം ഇരിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് ലോറി എതിർ വശത്ത് ഒതുക്കി ഇടാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. റോഡിനു അരികിലുള്ള ഓടയ്ക്ക് വേണ്ടി എടുത്തിട്ടിരുന്ന കുഴിയിലേക്ക് ലോറിയുടെ പിൻ ചക്രം ഇറങ്ങിയതോടെയാണ് ലോറി മറിഞ്ഞത്.

മഴയെ തുടർന്ന് ലോറിക്ക് മുകളിൽ ഷീറ്റ് മൂടിയിരുന്നതിനാൽ മദ്യക്കുപ്പികൾ അധികം പുറത്തേക്ക് വീണില്ല. എന്നാൽ ഏകദേശം 100 ലധികം കുപ്പികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കാനായി എക്സൈസ് സംഘം പരിശോധന നടത്തു. 575 കെയ്സ് മദ്യമാണ് ലോറിയിലുണ്ടായിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close