KERALANEWS

മഹാരാജാസ് കോളേജിലെ അനധികൃത മരംമുറി; മരം കയറ്റിയ ലോറി ക്യാമ്പസിൽ നിന്നും കാണാതായി

എറണാകുളം: മഹാരാജാസ് കോളജിൽ അനധികൃതമായി മരം മുറിച്ച് കടത്തിയ കേസിൽ മരം കയറ്റിയ ലോറി ക്യാമ്പസിൽ നിന്നും കാണാതായി. സർക്കാർ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒക്ടോബറിയിൽ ആണ് എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിക്കുന്നത്. അന്നുമുതൽ ക്യാമ്പസിൽ കിടന്നിരുന്ന ലോറിയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.

ലോറി ഉടമ അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ട് പോയെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു. കോളജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച് മാറ്റിയ വൻ മരങ്ങളാണ് ലോറിയിൽ കയറ്റി കോളജിന് പുറത്ത് കൊണ്ടുപോകാൻ ശ്രമം നടന്നത്.

ദിവസങ്ങൾക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച് കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും കരുതിയത്. എന്നാൽ ലോറി ഡ്രൈവറോഡ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഒന്നും ഇല്ലെനന്നായിരുന്നു വിശദീകരണം. ഇതോടെയാണ് വിദ്യാർത്ഥികൾ ലോറി തടഞ്ഞത്.

മഹാരാജാസ് കോളേജ് ക്യാമ്പസിലെ വന്‍മരം അനധികൃതമായി കടത്തിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥികള്‍. മരം കടത്തിയത് പ്രിന്‍സിപ്പല്‍ മാത്യു ജോര്‍ജിന്റെ ഒത്താശയോടെയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞു വെച്ചിരുന്നു.

അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുകയായിരുന്നു മരം. വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിൻ്റെ അനുമതി വാങ്ങി ഇത് വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുറിച്ച മരം അവധി ദിവസം നോക്കി കടത്തുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close