INDIANEWSSPORTS

ഇടിക്കൂട്ടിൽ നിന്ന് മെഡൽ ഉറപ്പ്; സെമി ഉറപ്പിച്ചത് ചൈനീസ് തായ്‌പേയ് താരത്തെ 4-1ന് തകർത്ത്

ടോക്യോ: 2021 ഒളിംപിക്സിൽ രണ്ടാം മെഡൽ ഇടിക്കൂട്ടിൽനിന്ന് ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമി ഉറപ്പിച്ചതോടെയാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം മെഡല്‍ വരുന്നത്.

4-1നാണ് ലവ്‌ലിനയുടെ ജയം. അസാമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ ലവ്‌ലിന. ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലവ്‌ലിന.

രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലവ്‌ലിന വെങ്കലം നേടിയിരുന്നു. ഒളിംപിക്‌സ് ബോക്‌സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് ഇത്. 2008ല്‍ വിജേന്ദറും 2012ല്‍ മേരി കോമും വെങ്കലം നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close