Uncategorized

കീഴുദ്യോഗസ്ഥന്റെ പദ്ധതിയെ പോലും അംഗീകരിക്കുന്ന വിശാല മനസ്സിനുടമ; പുതുമയുള്ള ആശയങ്ങളോടുള്ള ആഭിമുഖ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവിജയം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് ലഫ്.ജനറൽ ചെറിഷ് മാത്‌സൺ

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ കെഡറ്റ് ബിപിന്‍ റാവത്തിനെ ഞാന്‍ ഓര്‍ക്കുന്നു. വളരെക്കാലം മുന്‍പ്,ഏതാണ്ട് 1976-77 കാലഘട്ടത്തിലായിരുന്നു അത്. പൂനെ എന്‍ഡിഎയില്‍ എന്നേക്കാള്‍ ഒന്നര വര്‍ഷം സീനിയറായിരുന്നു അദ്ദേഹം. അദ്ദേഹം 53-മത് എന്‍ഡിഎ ബാച്ചില്‍പ്പെട്ടയാളും ഞാന്‍ 56 ല്‍ ബാച്ചുകാരനുമായിരുന്നു. ജനറല്‍ റാവത്ത് സതേണ്‍ ആര്‍മി കമാന്‍ഡറായിരിക്കുമ്പോഴും 2016ല്‍ സ്ട്രൈക്ക് കോര്‍ കമാന്‍ഡറായിരിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

സ്ട്രൈക്ക് കോര്‍ കമാന്‍ഡര്‍ എന്ന നിലയില്‍, പതിവുവിട്ടൊരു യുദ്ധതന്ത്രം ഞാന്‍ നിര്‍ദ്ദേശിച്ചു, ജനറല്‍ റാവത്ത് അതംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രൊഫഷനലിസം മനസിലാക്കി എന്റെ സഹപ്രവത്തകരെ കൊണ്ട് പരമാവധി വസ്തുതകളും കണക്കും ശേഖരിച്ചാണ് ഞാന്‍ എന്റെ പദ്ധതി അവതരിപ്പിച്ചത്. അദ്ദേഹം ഞങ്ങളുടെ അവതരണം മുഴുവന്‍ ശ്രദ്ധയോടെ മനസിലാക്കുകയും സംശയ്ങ്ങളുന്നയിക്കുകയും ഒടുവില്‍ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ അനുഭവതന്നെ ഊഷ്മളമായിരുന്നു. അദ്ദേഹത്തിന്റെ തെളിഞ്ഞ ചിന്തയും കീഴുദ്യോഗസ്ഥന്റെ വേറിട്ട പദ്ധചദ്ധതിയെപ്പോലും അംഗീകരിക്കാന്‍ കാണിച്ച വിശാലമനസും എന്നെ ഏറെ ആകര്‍ഷിച്ചു. വേറിട്ടതും പുതുമയുള്ളതുമായ ആശയങ്ങളോടുള്ള ആഭിമുഖ്യമാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ താക്കോല്‍ എന്ന് ഒന്നിച്ചു തുടര്‍ന്ന ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കും ഭാര്യ മറീനയ്ക്കും അദ്ദേഹമായും അദ്ദേഹത്തിന്റെ ഭാര്യയുമായുമുണ്ടാക്കാനായ അടുത്ത ബന്ധം എന്റെ ഏറ്റവും വലിയ ഭാഗ്യവും അതിലുപരി സന്തോഷവുമാണ്.

ഇന്ത്യയ്ക്കു പടിഞ്ഞാറ് എന്റെ സൈനികാസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ തീരേ മോശമായിരുന്നു. കുടിവെള്ളത്തിന് പോലും വേണ്ടത്ര വഴിയില്ല. സമാധാനകാലമായിരുന്നെങ്കിലും അവിടുത്തെ കുടുംബങ്ങള്‍ക്ക് താമസസൗകര്യം പോലുമില്ലായിരുന്നു. കരസേനാ കമാന്‍ഡര്‍ ആയിരുന്ന ഞാന്‍ ഈ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനിടപെട്ടു പ്രശ്‌നങ്ങള്‍ തീര്‍ത്തു. ഭാഗ്യത്തിന് കുടിവെള്ളത്തിന്റെ ഒരു വലിയ സ്രോതസ്സ് കണ്ടെത്തി, അത് അവിടെയുള്ള എല്ലാ സൈനികരും കുടുംബങ്ങളും ഉപയോഗിച്ചു. വൈകാതെ അദ്ദേഹത്തിനു ഡല്‍ഹിയില്‍, കരസേനാ ഉപാധ്യക്ഷനായി നിയമനം ലിഭിച്ചു, എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു ഞങ്ങളുടെ അഭ്യര്‍ത്ഥന അദ്ദേഹം മറന്നില്ല. സാമ്പത്തിക വര്‍ഷം പകുതിയിലധികമായിട്ടും, പ്രതിരോധ മന്ത്രാലയത്തെ കാര്യങ്ങ്ള്‍ ബോധ്യപ്പെടുത്തി ആവശ്യമായ ഫണ്ട് അനുവദിപ്പിച്ചു. ഇന്ന് ആ മിലിട്ടറി സ്റ്റേഷനില്‍ ആവശ്യത്തിന് റോഡും കെട്ടിടങ്ങളും, അത്യാധുനിക മെഡിക്കല്‍ സൗകര്യവും ആവശ്യത്തില്‍ കൂടുതല്‍ വെള്ളവും ഉണ്ട്. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അദ്ദേഹത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷം, ഞാന്‍ സൗത്ത് വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡറായി നിയമിതനായി. എല്ലായ്പ്പോഴും, സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗണന, ഞങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ സാധൂകരിക്കാന്‍ എന്നും എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ടോക്ലാം സംഘര്‍ഷത്തില്‍ ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍, കിഴക്കന്‍ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അദ്ദേഹം സ്വീകരിച്ച ആക്രമണാത്മക നിലപാടും ഒക്കെ പുതിയ അനുഭവമായി. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് വ്യോമാക്രമണത്തിനും ശേഷം ഒരേ ഹെലികോപ്റ്ററില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും, പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തതും ഞാന്‍ ഓര്‍ക്കുന്നു.

ഞനന്ന് അവതരിപ്പിച്ച എല്ലാ പദ്ധതികള്‍ക്കും അദ്ദേഹം പൂര്‍ണ പിന്തുണയാണ് നല്‍കിയത്. അന്ന് എന്റെ കീഴിലുള്ള സൈനീക കമാന്‍ഡര്‍മാര്‍ ഇന്ന് ആര്‍മി കമാന്‍ഡര്‍മാരാണ്, ഞാന്‍ ഈ എഴുതുന്നതിന്റെ സത്യാവസ്ഥ മറ്റാരേക്കാളും അവര്‍ മനസിലാക്കും. ഞങ്ങളുടെ എല്ലാം കുടുംബങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് ശ്രീമതി മധുലിക റാവത്തിന്റെ പൂര്‍ണ്ണ പിന്തുണ എപ്പോഴും ഉണ്ടായിരുന്നു.

2019 ഓഗസ്റ്റില്‍ ഞാന്‍ കരസേനാ കമാന്‍ഡര്‍ സ്ഥാനത്ത് രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി,വിടപറയാനുള്ള സമയമായി. മുന്‍പത്തെ പോലെ തന്നെ, ജനറലും ഭാര്യ റാവത്തും ഞങ്ങളെ ഡല്‍ഹി ആര്‍മി ബാറ്റില്‍ ഓണേഴ്സില്‍ ഒരുമിച്ച് ഭക്ഷണത്തിനു ക്ഷണിച്ചു. അവര്‍ സംഘടിപ്പിച്ച യാത്രയയപ്പ് ഞങ്ങള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഗാനം- ‘ബെസെം മുച്ചോ’ ഓര്‍ക്കസ്ട്രല്‍ ബാന്‍ഡ് അവിടെ വായിച്ചു. ജനറലും മിസ്സിസ് റാവത്തും ഞങ്ങളെ യാത്രയാക്കുകയും ഞങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

”Should auld acquaintance be forgot,
And never brought to mind?
Should auld acquaintance be forgot,
And days o’ langsyne’

ജനറല്‍ ബിപിന്‍ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും വിടപറയുമ്പോള്‍, ഞാനും മറീനയും ഇവിടെയുണ്ട്. വിടവാങ്ങല്‍ ചടങ്ങും ഇവിടെ നിന്നും ഉയരുന്ന സംഗീതവും എന്നെ വേട്ടയാടുന്നു. തൊഴില്‍പരവും അതിലുപരി വ്യക്തിപരവുമായ ബന്ധം. അവരുടെ ആത്മാക്കള്‍ നിത്യശാന്തിയില്‍ വിശ്രമിക്കട്ടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close