INDIAKERALANEWS

ബാംഗ്ലൂരിൽ ലുലു മാൾ പ്രവർത്തനം ആരംഭിച്ചു ; തിരുവന്തപുരത്ത് ഈ വർഷം അവസാനം തന്നെയെന്ന് യൂസഫലി

ബാംഗ്ലൂർ : ലുലു ഗ്രൂപ്പ് ബാംഗ്ലൂരിൽ പുതിയ ഷോപ്പിംഗ് മാൾ തുറന്നു. ബാംഗ്ലൂർ രാജാജി നഗറിലാണ് മാൾ പ്രവർത്തനമാരംഭിച്ചത്. മാളിന്റെ ഉടമസ്ഥത ലുലുവിന് അല്ലെങ്കിലും നടത്തിപ്പും പരിപാലനവും നിർവഹിക്കുക ലുലു ഗ്രൂപ്പ് ആയിരിക്കും. ആറ് മാസത്തിനുള്ളിൽ രാജ്യത്ത് രണ്ട് മാളുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും മലയാളി വ്യവസായിയുമായ എം. എ. യൂസഫലി പറഞ്ഞ്.

രാജ്യത്ത് കമ്പനിയുടെ പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അഞ്ചു ഷോപ്പിംഗ് മാളുകൾ തുറക്കുകയാണ് ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. അഞ്ചു മാളുകളിൽ കൊച്ചിയിലും തൃശൂരിലും ബാംഗ്ലൂരിലുമായി മൂന്നിടത്ത് മാളുകൾ പ്രവർത്തനം ആരംഭിച്ചു.

എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബാംഗ്ലൂരിലെ മാള്‍. കൊച്ചിയിൽ വിപുലമായാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ബാംഗ്ലൂരിൽ രണ്ടുലക്ഷം ചതുരാശ്രയടിയിലാണ് ഹൈപ്പർ മാർക്കറ്റ്. എന്റർടൈൻമെന്റ് സോണ്‍ ഉള്‍പ്പെടെ മറ്റു അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തും ലക്‌നൗവിലും മാളുകള്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടതായും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ മാള്‍ ഈ വര്‍ഷം അവസാനവും ലക്‌നൗവില്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെയും മാളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും യൂസഫലി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close