KERALANEWS

ലുലുമാളിന് പണിതുടരാം ; തിരുവനന്തപുരം ലുലുമാളിന്റെ നിർമ്മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : തിരുവനന്തപുരത്ത് പണിപൂർത്തിയാകുന്ന ലുലു മാളിന്റെ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി എം. കെ. സലിമാണ് ലുലുമാളിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ആക്കുളത്ത് നിർമിക്കുന്ന ലുലു മാള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് പണിയുന്നതെന്നാണ് പരാതിക്കാരന്‍റെ വാദം.

എന്നാൽ ഇത് തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് പറഞ്ഞ കോടതി പരാതിക്കാരന്റെ ഹർജി തള്ളുകയായിരുന്നു. . ജസ്റ്റിസ് എസ്. വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നും പരാതിക്കാരന്‍ വാദിച്ചു. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്നും കോടതി പ്രസ്താവിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close