NEWSWORLD

ഭൂനിരപ്പിൽനിന്ന് 828 മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലായി നിക്കോൾ; ലോകത്തെ ഏറ്റവും ഉയരത്തിൽ ചിത്രീകരിച്ച പരസ്യം; എമിറേറ്റ്‌സ് എയർലൈൻസിന്റെ എയർ ഹോസ്റ്റസ് ബുർജ് ഖലീഫയുടെ മുകളിൽ കയറിയപ്പോൾ ചരിത്രം വഴിമാറുന്നത് ഇങ്ങനെ…

ദുബായ്: ബുർജ് ഖലീഫയുടെ മുകളിൽ എമിറേറ്റ്‌സ് എയർലൈൻസിന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന ഏറ്റവും പുതിയ പരസ്യം ശ്രദ്ധേയമായി തീർന്നിരിക്കുന്നു. എഡിറ്റിങ്ങിലെ സാങ്കേതികത്വത്തിൽ നിർമിച്ചതല്ലെന്ന് വ്യക്തമായതോടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിസാഹസികത നിറഞ്ഞ പരസ്യത്തിന്റെ പിന്നാമ്പുറ ഷൂട്ടിങ് രംഗങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. യു.എ.ഇ. യെ യു.കെ.യുടെ റെഡ് ലിസ്റ്റിൽനിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്തുകൊണ്ട് എമിറേറ്റ്‌സ് എയർലൈൻസ് ഒരുക്കിയ പരസ്യമാണ് ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്.

ബുർജ് ഖലീഫയുടെ മുകളിൽ എയർലൈൻസ് യൂണിഫോം അണിഞ്ഞുനിൽക്കുന്ന എയർ ഹോസ്റ്റസ്, പ്രൊഫഷണൽ സ്കൈ ഡൈവിങ് ഇൻസ്ട്രക്ടർ നിക്കോൾ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു. ഭൂനിരപ്പിൽനിന്ന് 828 മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലാണ് നിക്കോൾ നിന്നത്. ഒന്നര മീറ്റർ മാത്രം വിസ്തൃതിയുള്ള തട്ടിൽനിന്ന നിക്കോളിന്റെ പിറകിൽ സുരക്ഷയ്ക്കുള്ള കൊളുത്തുകൾ ഇട്ടിരുന്നു. ലോകത്തു ഏറ്റവും ഉയരത്തിൽ ചിത്രീകരിച്ച പരസ്യമായി ഇതോടെ പരസ്യ മേഖലയിൽ ഇത് ഇടം പിടിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close