KERALAMoviesNEWS

നല്ല കഥാപാത്രങ്ങൾക്കായി പ്രതിഫലമില്ലാതെ പോലും അഭിനയിക്കാൻ തയാറായിരുന്ന നടൻ ; വേണുച്ചേട്ടന്റെ ഓർമ്മകളിൽ നിർമ്മാതാവ് എം. രഞ്ജിത്

നെടുമുടി വേണു എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു രണ്ടു ദിവസമായി. എങ്കിലും അദ്ദേഹത്തിന്റെ ഓർമകളിൽ ആണ് ഇപ്പോഴും മലയാള സിനിമ. എന്നെന്നും മലയാളിക്ക് ഓർക്കാൻ പാകത്തിൽ അനവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. ഇപ്പോൾ മലയാള സിനിമയിലെ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ആയി വർഷങ്ങളായി പ്രവർത്തിക്കുന്ന എം. രഞ്ജിത് വേണുച്ചേട്ടന്റെ ഓർമ്മകൾ പങ്കു വെക്കുകയാണ്.

“30 വര്‍ഷമായുള്ള ബന്ധമാണ് അദ്ദേഹവുമായി. ആദ്യചിത്രം മുഖച്ചിത്രത്തില്‍ വേണുച്ചേട്ടനുണ്ടായിരുന്നു. അന്നു മുതല്‍ തുടങ്ങിയ അടുപ്പമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. വേണുച്ചേട്ടന്റെ സൗഹൃദം വളരെ ആഴത്തിലാണ്. നിര്‍മ്മാതാക്കളോട് നന്നായി സഹകരിച്ചിരുന്ന അദ്ദേഹം നല്ല കഥാപാത്രങ്ങള്‍ പ്രതിഫലമില്ലാതെ അവതരിപ്പിക്കാനും തയാറായിരുന്നു.” രഞ്ജിത് പറഞ്ഞു.

“സൗഹൃദം എന്നതിനുപരി സാഹോദര്യമോ അതിനും മുകളില്‍ ഉള്ള ബന്ധമോ ആണ് അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അവസാനമായി സംസാരിക്കുന്നത് പത്തുദിവസം മുമ്പേയാണ്. ഒരുവിളിക്ക് അപ്പുറത്തുണ്ടായിരുന്ന ആള്‍ ഇനിയില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം എപ്പോഴും കര്‍മ്മനിരതന്‍ ആയിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും അദ്ദേഹത്തിറെ അവശതകളെകുറിച്ച് സംസാരിച്ചിരുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

“വേണുച്ചേട്ടന്റെ ലിവറില്‍ ക്യാന്‍സര്‍ ആയിരുന്നു. രോഗത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. വയ്യായ്കളെ കുറിച്ച് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി മുന്നോട്ടു പോകുകയായിരുന്നു. ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. ആദ്യമേ തന്നെ അസുഖം ചികിത്സിച്ചു തുടങ്ങിയിരുന്നു അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടന്നു. അങ്ങനെ പോകുമ്പോഴാണ് അസുഖം കൂടുന്നത്. ശരീരം ഡൗണ്‍ ആയി. സ്‌ട്രെയിന്‍ കൂടി, പിന്നീട് ആശുപത്രിയില്‍ ആവുകയാണ്.” അദ്ദേഹം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close