Breaking NewsKERALANEWSTrending

എഫ്സിഐ ഉദ്യോ​ഗസ്ഥയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ​ഗോഡൗണിലെ മുറിയിൽ; നയനയുടെ മരണത്തിൽ ദുരൂഹത

കോട്ടയം: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറായ യുവതി ​ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചിങ്ങവനം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറായ എം എസ് നയനയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ് 32കാരിയായ നയന.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ജോലിക്കുശേഷം വീട്ടിൽ മടങ്ങി എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകൻ: സിദ്ധാർഥ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close