Movies

മാധവന്റെ കന്നി സംവിധാന സംരംഭം, നമ്പി നാരായണന്റെ ജീവിതചിത്രം ; റോക്കറ്റ്രി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രശസ്ത ചലച്ചിത്ര താരം ആർ. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം റോക്കറ്റ്രി : ദി നമ്പി എഫക്ട് എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 1 ന് തിയേറ്ററുകളിലേക്ക് ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. സിമ്രൻ നായികയാകുന്ന ചിത്രം മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം തെലുഗ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close