INDIANEWSTrending

കോവിഡ് വാക്‌സിൻ എടുക്കാൻ സമ്മതിക്കാതെ 18കാരി ഓടിക്കയറിയത് മരത്തിന് മുകളിൽ; ഒടുവിൽ ആരോഗ്യപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വാക്‌സിൻ എടുത്തു

കോവിഡ് രാജ്യത്തെ വീണ്ടും കീഴടക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വാക്‌സിൻ എടുക്കുന്നത് പ്രതോരോധശേഷി കൂട്ടും. എന്നാൽ രാജ്യത്ത് ഇന്നും കോവിഡ് വാക്‌സിനേഷനിൽ പല ആശങ്കകളും നിലനിൽക്കുന്നുണ്ട്. പലർക്കും പേടിയും എടുക്കാൻ മടിയും കാണിക്കുന്നത് അത്തരത്തിൽ ആളുകളിൽ നിലനിൽക്കുന്ന തെറ്റിദ്ധരണകളാണ്.

മധ്യപ്രദേശിലെ ചത്തർപൂരിൽ നിന്നുള്ള ഒരു വീഡിയോ വ്യക്തമാക്കുന്നതും ഈ ആശങ്ക തന്നെയാണ്. വാക്‌സിനെടുക്കാൻ ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ മരത്തിൽ വലിഞ്ഞുകയറുന്ന 18 കാരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ആരോഗ്യപ്രവർത്തകർ വാക്‌സിനെടുക്കാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകരെ കണ്ടതോടെ പെൺകുട്ടി ഓടി മരത്തിൽ കയറുകയായിരുന്നു. പിന്നീട് ആരോഗ്യപ്രവർത്തകർ തന്നെ പെൺകുട്ടിയോട് സംസാരിച്ച് വാക്‌സിൻ എടുക്കുന്നതും വീഡിയോയിൽ കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close