INDIANEWS

അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് ലഭിച്ചു; സമഗ്രമായ അന്വേഷണം വേണമെന്ന് ശിഷ്യൻ

ന്യൂഡൽഹി: അഖി ല ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ പ്രയാഗ്രാജിലെ ബഘാംബരി മഠത്തിൾ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച വൈകുന്നേരമാണ് തന്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. ഫോറൻസിക് സംഘവും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. മഹന്ത് നരേന്ദ്ര ഗിരിയുടെ വസതിയിൽ നിന്നും ഒരു ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.

കതക് അകത്തു നിന്നും പൂട്ടിയിരുന്നു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി. കുറിപ്പിൽ താൻ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പരാമർശിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പല കാരണങ്ങളാൽ താൻ അസ്വസ്ഥനായിരുന്നുവെന്നും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. താൻ അഭിമാനത്തോടെ ജീവിച്ചുവെന്നും അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ എഴുതിയിട്ടുണ്ട്. അതെ സമയം അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നുവെന്നും കൊല്ലപ്പെടുവായിരുന്നുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തെ തുടർന്ന് ശിഷ്യൻ ആനന്ദ് ഗിരി മാധ്യമങ്ങളോട് പറഞ്ഞത്.

മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം അങ്ങേയറ്റം ദുഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കന്മാരും അനോശോചനം അറിയിച്ചു. യുപി പോലീസ് അന്വേഷണം കൂടുതൽ ഉർജ്ജിതമാക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close