Breaking NewsINDIANEWS

ആഘാഡി സഖ്യം ഉപേക്ഷിക്കാമെന്ന് ഉദ്ധവ്; തീരുമാനം വൈകിപ്പോയെന്ന് ഷിൻഡെ; മഹാരാഷ്ട്രയിൽ ശിവസേനയെ തകർത്ത് ബിജെപി

മുംബൈ: വിമത നേതാക്കളുമായി സമവായത്തിനുള്ള ഉദ്ധവ് താക്കറെയുടെ ശ്രമത്തിന് തിരിച്ചടി. മഹാവികാസ് അഘാഡി സഖ്യം വിടാമെന്ന ശിവസേനയുടെ തീരുമാനം വൈകിപ്പോയെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. ഭാവി പരിപാടികൾ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഘാഡി സഖ്യം വിടണമെന്നും ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നുമായിരുന്നു ഏക്‌നാഥ് ഷിൻഡെയുടെ പ്രധാന ആവശ്യം. ഒപ്പം ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ച് പോവണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറേ വിഭാഗം രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുവെങ്കിലും വൈകിപ്പോയെന്നു ചൂണ്ടിക്കാട്ടി സമവായ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് വിമത വിഭാഗം. ഇതിനിടെ ശിവസേനയ്ക്ക് ആരുമായും സഖ്യമാവാമെന്നും അഘാഡി സഖ്യത്തിന് ഒപ്പമാണെന്നും കോൺഗ്രസ് വ്യക്തമാക്കി. ഉദ്ദവ് താക്കറെയ്‌ക്കൊപ്പമെന്ന് എൻ.സി.പിയും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close