Breaking NewsKERALANEWS

തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും അടിച്ചുമാറ്റിയത് നാലുലക്ഷം രൂപയോളം; ബിറ്റി സുധീറിനെ മഹിളാ മോർച്ചയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി; പുതിയ ജില്ലാ പ്രസിഡന്റായി ശാലിനി കെ രാജീവ്

കൊല്ലം: മഹിളാ മോർച്ചയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബിറ്റി സുധീറിനെ മാറ്റി. കരുനാ​ഗപ്പള്ളി ന​ഗരസഭാ കൗൺസിലർ ശാലിനി കെ രാജീവ് ആണ് പുതിയ ജില്ലാ പ്രസിഡന്റ്. കരുനാ​ഗപ്പള്ളി ന​ഗരസഭാ പതിനാറാം ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് ശാലിനി. മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാ​ഗപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ബിറ്റി സുധീർ.

പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്ന ആരോപണം ഉയർത്തി ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജ് രം​ഗത്ത് വന്നിരുന്നു. നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജി രാജ് പാർട്ടിയിലെ ചുമതലകൾ ഒഴിഞ്ഞിരുന്നു.

30,000ത്തിലധികം വോട്ടുളള മണ്ഡലമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വന്‍ തുക കരുനാഗപ്പളളിയിലെ പ്രചാരണത്തിനായി പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നെന്ന് രാജി പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം ഈ തുകയില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ സ്ഥാനാര്‍ഥിയായ ബിറ്റി സുധീര്‍ പിന്‍വലിച്ചെന്നാണ് രാജിയുടെ ആരോപണം.

ഇതേപറ്റി രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാ‍ഞ്ഞതോടെയാണ് രാജി മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചത്. . തിരഞ്ഞെടുപ്പു കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് സ്ഥാനാര്‍ഥിയായിരുന്ന ബിറ്റി സുധീറിന്‍റെ പ്രതികരണം. ബിജെപി ജില്ലാ നേതൃത്വം പ്രതികരണത്തിന് തയാറായിരുന്നുമില്ല.

എന്നാൽ നേതൃത്വം ഈ പണം സംബന്ധിച്ച് ബിറ്റി സുധീറിനോട് അന്വേഷണം നടത്തിയിരുന്നു എന്നാണ് വിവരം. പണം തിരികെ നൽകാനാകില്ലെന്നും ചിലവായി പോയി എന്ന് അവർ മറുപടി നൽകിയെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close