NEWSTECHTrending

കഴിഞ്ഞ വട്ടം സിന്ധുവിന് ഇത്തവണ നീരജിന്; മഹീന്ദ്രയുടെ പുതു പുത്തൻ എസ്‌യുവി നീരജ് ചോപ്രക്ക് സമ്മാനിക്കും

സ്വാതന്ത്ര്യ ദിനത്തിൽ മഹീന്ദ്ര പുറത്തിറക്കുന്ന പുത്തൻ എസ്‌യുവിയായ എസ്‌യുവി 700 ഒളിമ്പിക്സ് താരം നീരജ് ചോപ്രയ്ക്ക് കമ്പനി സമ്മാനിക്കും.ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ ട്രാക്ക് ആന്റ് ഫീൽഡിലെ ആദ്യ മെഡലാണ് ജാവലിൻ ത്രോയിലൂടെ നീരജ് രാജ്യത്തിന് നേടിതന്നത്. 87.58 ദൂരം താണ്ടിയ ചോപ്രയുടെ ത്രോ ഇന്ത്യക്ക് സ്വർണ മെഡൽ നേടിതന്നു.

രാജ്യത്തിന്റെ അഭിമാനമായി മാറിയ ചോപ്രക്ക് ഏറ്റവും മികച്ച സമ്മാനം തന്നെ കൈമാറുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ മഹീന്ദ്ര. കഴിഞ്ഞ വട്ടം റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധുവിനും സമ്മാനമായി മഹീന്ദ്ര ഥാർ നൽകിയിരുന്നു. ഗുസ്തിയിൽ മെഡൽ നേടിയ സാക്ഷി മാലിക്കിനും മഹീന്ദ്രയുടെ സമ്മാനം ലഭിച്ചിരുന്നു. ഇക്കുറി സ്വർണ്ണം നേടിയ ചോപ്രക്ക് മഹീന്ദ്രയുടെ പുത്തൻ വണ്ടി നൽകണമെന്ന് ട്വിറ്ററിൽ ആരാധകർ ആവിശ്യപ്പെട്ടിരുന്നു. താരത്തിന് എസ്‌യുവി 700 സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ നൽകിയ മറുപടി.

വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങി പോയാൽ ‘ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവർക്ക് അലേർട്ട് നൽകുന്നതുമായ സംവിധാനം ഉൾപ്പടെയുള്ള ഫീച്ചറുകളുമായിട്ടാണ് വാഹനത്തിന്റെ വരവ്. സ്റ്റിയറിംഗ് വീൽ ചലനത്തിലെ ക്രമക്കേടും ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷസംവിധാനം പ്രവർത്തിക്കുക. ഡ്രൈവർക്ക് കാർ നിർത്തി ഒരു ഇടവേള എടുക്കാനുള്ള നിർദ്ദേശവും മുന്നറിയിപ്പായി പ്ലേ ചെയ്യും.

ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവ ഉൾപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വാഹനത്തിന്റെ മറ്റു സവിശേഷതയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close