celebrityMovies

പുതിയ ലുക്കിൽ കക്ഷി അമ്മിണിപ്പിള്ളയിലെ നായിക ഫറ ഷിബ്‌ല; അമ്പരന്ന് ആരാധകർ

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാൽ ആളുകളെ അവരായിരിക്കുന്ന രീതിയിൽ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകൾ എന്നും ബോഡി ഷെയ്മിങ്ങിനു ഇരയാകുന്നു. അത്തരത്തിൽ ഇരയായ നടിയാണ് ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഫറ ഷിബ്‌ല. താരത്തിന്റെ ഏറ്റവും പുതിയ മേക്ക്ഓവർ ചിത്രങ്ങളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ.

സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയിൽനിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടുകയായിരുന്നു. പിന്നീട് പൂർത്തിയാക്കിയശേഷം തിരിച്ച്‌ 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചു. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറർ സെൽഫിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാൻ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. യോഗയിലൂടെയും വർക്ക്‌ഔട്ടിലൂടെയുമാണ് ശരീര ഭാരം കുറച്ചതതെന്നു താരം വ്യക്തമാക്കി. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close