KERALANEWSTop News

‘മലബാർ ലഹള സ്വാതന്ത്രസമരമല്ല, വർഗീയകലാപം’; വാരിയംകുന്നൻ അടക്കമുള്ളവർ രക്‌തസാക്ഷി പട്ടികയിൽ നിന്ന് പുറത്ത്; നടപടി രാഷ്ട്രീയപ്രേരിതമെന്ന് വിമർശനം

ന്യു ഡൽഹി: മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസിലായരും ഉള്‍പ്പെടെ 387 പേരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാർശ നൽകി. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം.

മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ , ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാല്‍ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. മലബാര്‍ കലാപം രാജ്യത്തെ ആദ്യ താലിബാന്‍ മോഡല്‍ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്തസാക്ഷി പട്ടിക ഒക്ടോബര്‍ അവസാനം പുറത്തിറങ്ങും.

1971ലായിരുന്നു മലബാര്‍ കലാപകാരികളെ കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചത്. കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉണ്ടായി തുടങ്ങിയിരുന്നു.

കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസെർച്ചും (ഐ.സി.എച്ച്.ആർ.) പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമരനായകരുടെ പേരും വിശദാംശങ്ങളും നീക്കാനുള്ള ശ്രമം സംഘ് പരിവാറിൻെറ ഹിന്ദുത്വ വംശീയ അജണ്ടയാണെന്ന് എസ്.ഐ.ഒ പ്രസ്താവിച്ചു.

അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആക്ഷേപിച്ച് ബിജെപി. വാരിയംകുന്നന്‍, താലിബാന്‍ മുന്‍ തലവനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി ആരോപിച്ചു. വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി കോഴിക്കോട് പറഞ്ഞു.

ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നും ഇത്തരം നടപടികള്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഐസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ.എംജിഎസ് നാരായണ്‍ പറഞ്ഞു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ഇഎംഎസിന്‍റെ കുടുംബവും ആക്രമണത്തിന് ഇയായിട്ടുണ്ടെന്നും കലാപകാരികള്‍ക്ക് സ്മാരകം പണിയാന്‍ നടക്കുന്നവര്‍ ഇക്കാര്യം ഓര്‍മിക്കണമെന്നുമായിരുന്നു ബിജെപി പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close