KERALANEWSTrending

അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലപ്പുറം സ്വദേശിക്ക് കിട്ടിയത് സ്വപ്ന തുല്യമായ സ്വീകരണം; ആരെയും കണ്ണുനിറയിച്ച കാഴ്ച്ച ഇങ്ങനെ

ജിദ്ദ: അവധികഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലപ്പുറം സ്വദേശിക്ക് കിട്ടിയത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സ്വീകരണം. ജിദ്ദ ജാമാകുവൈസയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായ ഫിറോസ് ഖാന് തൊഴിലുടമയായ സുഹൈർ അൽ ഗാംദിയും സഹോദരൻ അബ്ദുൽ ലത്തീഫ് അൽ ഗാംദിയും കുടുംബവുമാണ് കേക്ക് മുറിച്ചും സംഗീതമൊരുക്കിയും വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും വൻ സ്വീകരണം നൽകിയത്.

ഒരുപാട് വർഷമായി ഫിറോസ് ഖാൻ കുടുംബത്തിന്റെ കൂടെയാണ് ജോലിചെയ്യുന്നത്. 7 മാസം മുൻപ് നാട്ടിൽ പോയ ഇദ്ദേഹം അവധി കഴിഞ്ഞ് ദുബായ് വഴിയായിരുന്നു ജിദ്ദയിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച കാഴ്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെ പോലെയാണ് സൗദി കുടുംബം തന്നോട് പെരുമാറുന്നത്. ശമ്പളത്തിന് പുറമേ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും പറഞ്ഞു.

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close