KERALANEWS

മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള താരങ്ങൾ; രാഷ്ട്രീയവും സാമ്പത്തികവുമായി വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമെന്ന് പൃഥ്വിരാജ്; ഒരുമിച്ച് ശബ്‌ദിക്കണമെന്ന് ഉണ്ണിമുകുന്ദൻ

മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള ചലചിത്ര താരങ്ങൾ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ വളരെ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ചലച്ചിത്ര താരങ്ങൾ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ആന്റണി വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ഇതിനകം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

വസ്തുതകളും കണ്ടെത്തലുകളും എന്തുമായിക്കൊള്ളട്ടെ. 125 വർഷം പഴക്കമുള്ള ഒരു അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല എന്നും രാഷ്ട്രീയവും സാമ്പത്തികവുമായി വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്നും, സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്നും നമുക്ക് പ്രാർത്ഥിക്കാം എന്നാണ് താരം മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ഒന്നിച്ചു ശബ്‌ദമുയർത്തി ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് നടൻ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയിരിക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലവിൽ ഉയർന്ന കൊണ്ടിരിക്കുകയാണ്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് ഡാമിൽ ജലനിരപ്പ് 136.80 അടി പിന്നിട്ടിട്ടുണ്ട്. കനത്ത മഴയും ശക്തമായ നീരൊഴുക്കുമാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close