Breaking NewsINSIGHTMoviesNEWSTop News

ഉള്‍ക്കനവും പുതുമയുമുള്ള ഒരു പിടി സിനിമകള്‍ വിജയം കണ്ടു; വന്‍ പ്രതീക്ഷയുണര്‍ത്തിയ ചിത്രങ്ങളില്‍ പലതും വീണുപോവുകയും ചെയ്തു; മലയാള സിനിമ പരീക്ഷണങ്ങളിലൂടെ കടന്നുപോയ 2021

എ ചന്ദ്രശേഖർ

കോവിഡും അടച്ചിടലുമൊക്കെ ചേര്‍ന്ന് കഷ്ടത്തിലാക്കിയ മലയാള ചലച്ചിത്രമേഖലയ്ക്ക് വര്‍ഷാവസാനത്തോടെ പുത്തനുണര്‍വുണ്ടായ വര്‍ഷമാണ് 2021. മനുഷ്യന്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോയ 2021 ന്റെ തുടക്കത്തില്‍ തീയറ്ററുകളിലും പിന്നീട് അടച്ചുപൂട്ടലിന്റെ കാലത്ത് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലൂടെയും ഒരു പിടി സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇവയില്‍ ദേശീയ അവാര്‍ഡ് നേടിയിട്ട് രണ്ടു വര്‍ഷമായി പെട്ടിയിലിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടായ്മയിലെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമടക്കം ഒടുവില്‍ ആദ്യം തീയറ്ററിലും പിന്നീട് ഒടിടിയിലും വെളിച്ചം കണ്ടു എന്നതാണ് പോയവര്‍ഷം മലയാള സിനിമയ്ക്കു നല്‍കുന്ന പ്രതീക്ഷ.

Nalpathiyonnu 41' teaser promises yet another masterpiece by Lal Jose |  Malayalam Movie News - Times of India

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും പൃഥ്വിരാജും ജയസൂര്യയും നിവിന്‍ പോളിയും ഫഹദ് ഫാസിലുമടക്കമുള്ള താരങ്ങളെല്ലാം സാന്നിദ്ധ്യം പ്രകടമാക്കിയെങ്കിലും ദുല്‍ഖര്‍ സല്‍മാനും ജോജുവും, ഇന്ദ്രന്‍സും, ടൊവിനോയും ബിജുമേനോനും ബാബുരാജും നിമിഷ സജയനും രജീഷ വിജയനും അന്ന ബെന്നുമടക്കമുള്ളവരാണ് ശ്രദ്ധിക്കപ്പെട്ടത്. 2020ലെ നിര്‍മ്മിതിയാണെങ്കിലും 2021ല്‍ ഒടിടിയിലിറങ്ങിയ ജിയോ ബേബിയുടെ ദ് ഗ്രേയ്റ്റ് ഇന്ത്യന്‍ കിച്ചനും വെള്ളവും തിങ്കളാഴ്ച നിശ്ചയവും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും, രഞ്ജിത് ശങ്കറിന്റെ സണ്ണിയും ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

Minnal Murali OTT Release Date, Time, Star Cast, Trailer & More - JanBharat  Times

എന്നാല്‍ 2021ലെ മെഗാഹിറ്റുകള്‍ എന്നു വിശേഷിപ്പിക്കേണ്ടത് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒടിടിയില്‍ റിലീസായ ദൃശ്യം ടു വിനെയും ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടായ്മയില്‍ ഒടിടിയില്‍ തന്നെ റിലീസായ ജോജിയും ബേസില്‍ ജോസഫിന്റെ ഒടിടി പ്രൊഡക്ഷന്‍ തന്നെയായ മിന്നല്‍ മുരളിയുമാണ്. ഇവ നേടിയ ജനപ്രീതിയും വാര്‍ത്താപ്രാധാന്യവും സമൂഹമാധ്യമങ്ങളില്‍ മറ്റൊരു സിനിമയ്ക്കും നേടാനായില്ല. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമകളും ഇവതന്നെയാവും. മലയാളത്തിലെ ഐക്കോണിക്ക് സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ ലെഗസി അതിന്റെ രണ്ടാം ഭാഗത്തിനു നിലനിര്‍ത്താനായി. ജോജിയാവട്ടെ ഇരകള്‍ എന്ന കെജി ജോര്‍ജ് സിനിമയുമായുള്ള ചാര്‍ച്ചയുടെ പേരില്‍ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പ്രകടനത്തിന്റെയും അവതരണത്തിന്റെയും പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ മുരളിയാവട്ടെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന നിലയ്ക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രീതി ഒരുപോലെ പിടിച്ചുപറ്റി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്.

Drishyam 2 - Wikipedia

തീയറ്ററിലും ഒടിടിയിലുമായി പുറത്തിറങ്ങി ഭേദപ്പെട്ട അഭിപ്രായവും വിജയവും നേടിയ മറ്റുചിത്രങ്ങള്‍ ബിജുമേനോന്‍-പാര്‍വതി-ഷറഫുദ്ദീന്‍ എന്നിവരഭിനയിച്ച് സാനു ജോര്‍ജ് സംവിധാനം ചെയ്ത ആര്‍ക്കറിയാം, മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കിയ മാലിക്, ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ചു നായകനായ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറിപ്പിന്റെ കഥ പറയുന്ന കുറുപ്പ് , ജൂഡ് ആന്റണിയുടെ അന്ന ബെന്നിന്റെ സാറാസ്, വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം, രതീ്ഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് നിവിന്‍ പോൡനിര്‍മ്മിച്ചഭിനയിച്ച കനകം കാമിനി കലഹം, അഹമ്മദ് ഖബീര്‍ രചിച്ചു സംവിധാനം ചെയ്ത് ജോജു നായകനായ മധുരം തുടങ്ങിയവയെ ഹിറ്റ് ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താം. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളാണിവയെല്ലാം. എന്നാല്‍, കനകം കാമിന കലഹത്തിനും മരയ്ക്കാര്‍ക്കും മുമ്പൊരിക്കലുമില്ലാത്തത്ര സൈബറിടങ്ങളില്‍ ഡീ ഗ്രേയ്ഡിങ് നേരിടേണ്ടിവന്നുവെന്നതും മറക്കാനാവില്ല.

Mohanlal's Marakkar Arabikadalinte Simham to release in theatres on August  12 for Onam - Movies News

മികച്ച താരങ്ങളും അതിലും മികച്ച ബാനറും വലിയ പ്രതീക്ഷയുമൊക്കെ ഉണ്ടാക്കിയിട്ടും തിരക്കഥയിലെ പാളിച്ചയടക്കമുള്ള കാരണങ്ങള്‍ കൊണ്ട് നെഗറ്റീവ് റിവ്യു കിട്ടുകയും ഒടിടികളില്‍ പോലും വേണ്ടത്ര ശ്രദ്ധ നേടാനാവാതെ പോവുകയും ചെയ്ത ഒരുപറ്റം സിനിമകളും പോയവര്‍ഷത്തെ സംഭാവനയാണ്. മലയാളത്തില്‍ തരംഗമുണ്ടാക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ പുതിയൊരു വേഷപ്പകര്‍ച്ച നേടിയ നടന്‍ ബാബുരാജ് ആ സിനിമയുടെ ടീമിനെത്തന്നെ വച്ച് അതിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്ക് സംവിധാനം ചെയ്ത ബ്‌ളാക്ക് കോഫി, ഷൈന്‍ ടോം ചാക്കോയും രജീഷ വിജയനും അഭിനയിച്ച ലവ്, മമ്മൂട്ടി നായകനായ ദ് പ്രീസ്റ്റ്, ഫഹദ് ഫാസില്‍-ദര്‍ശന രാജേന്ദ്രന്‍-സൗബീന്‍ ഷാഹിര്‍ എന്നിവരുടെ ഇരുള്‍, മഞ്ജുവാര്യരുടെ ചതുര്‍മുഖം, അര്‍ജുന്‍ അശോകനും സംയുക്ത മേനോനും അഭിനയിച്ച വുള്‍ഫ്, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, കുരുതി, ഭ്രമം, വി.കെ.പ്രകാശ് സംയുക്ത മേനോനെ നായികയാക്കിയ എറിഡ തുടങ്ങിയവയെല്ലാം ആദ്യമുണ്ടാക്കിയ വന്‍ ഹൈപ്പിനപ്പുറത്തേക്ക് പ്രേക്ഷക പ്രീതി നേടാതെ പോയെന്നതാണ് വാസ്തവം.

മമ്മൂട്ടി - മഞ്​ജു വാര്യർ ചിത്രം ദ പ്രീസ്​റ്റി​െൻറ റിലീസ്​ ഡേറ്റ്​  പുറത്തുവിട്ടു | mammootty movie the priest release date announced |  Madhyamam

പൃഥ്വിയുടെ കോള്‍ഡ് കേസും കുരുതിയും മികച്ച പ്രമേയമായിട്ടും തിരക്കഥയിലെയും നിര്‍വഹണത്തിലെയും വീഴ്ച കൊണ്ട് അപ്പു ഭട്ടതിരി കുഞ്ചാക്കോ ബോബനെയും നയന്‍താരയേയും വച്ച് സംവിധാനം ചെയ്ത നിഴലിനെപ്പോലെ പാളിപ്പോവുകയാണുണ്ടായത്. കളഞ്ഞുകുളിച്ച അവസരങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രങ്ങളുടെ പട്ടികയില്‍ തന്നെവേണം ചതുര്‍മുഖത്തെയും ഉള്‍പ്പെടുത്താന്‍.

ചതുർമുഖ'ത്തിലെ നാലാമത്തെ സാന്നിധ്യം 'സ്മാർട്ട് ഫോൺ'! സിനിമയ്ക്കു വേണ്ടി  ഒരുക്കിയ റിങ്ങ്ടോണ്‍ റിലീസ് ചെയ്ത് താരങ്ങൾ | chathurmugham smart phone news

സൂപ്പര്‍ താരചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ സഞ്ജയ് ബോബിമാരുടെ തിരക്കഥയില്‍ പുറത്തുവന്ന വണ്‍ അര്‍ഹിക്കുന്നത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കഥാവസ്തുവിന്റെ സവിശേഷത കൊണ്ട് പാളിപ്പോയ സിനിമയായില്ല. എന്നാല്‍ സുരേഷ് ഗോപിയും രഞ്ജിപണിക്കരും ചേര്‍ന്നു കത്തിച്ച ഫയര്‍ സുരേഷ് ഗോപിയെ വച്ച് രഞ്ജിയുടെ മകന്‍ ഒരുക്കിയ കാവലിന് ആവര്‍ത്തിക്കാനായില്ലെന്നതും സത്യം.

തീയേറ്ററുകളെ ഇളക്കി മറിക്കാൻ സുരേഷ് ഗോപി; കാവൽ നവംബർ 25-ന് | Suresh Gopi  movie Kaval release date announced directed by Nithin Renji Panicker


വര്‍ഷാവസാനം തീയറ്ററിലെത്തിയ ലാല്‍ ജോസിന്റെ മ്യാവൂ, ഭീമന്റെ വഴി, എല്ലാം ശരിയാവും, ജാന്‍ -ഏ-മാന്‍ തുടങ്ങിയവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന മുറയ്‌ക്കേ അവയുടെ പ്രകടനം ആത്യന്തികമായി വിലയിരുത്താനാവു. ഫലത്തില്‍ കരുതിക്കൂട്ടിയുള്ള ഡീഗ്രെയ്ഡിങ് കാംപെയ്‌നുകള്‍ക്കും കടുത്ത ഹൈപ്പുകള്‍ക്കുമിടയില്‍ ഉള്‍ക്കനവും പുതുമയുമുള്ള ഒരു പിടി സിനിമകള്‍ വിജയിക്കുകയും സര്‍വ സന്നാഹങ്ങളുമുണ്ടായിട്ടും വന്‍ പ്രതീക്ഷയുണര്‍ത്തിയ ചിത്രങ്ങളില്‍ പലതും വീണുപോവുകയും ചെയ്ത കാഴ്ചയാണ് 2021 മലയാള സിനിമയ്ക്ക് ബാക്കിയാക്കുന്നത്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close