INSIGHTNEWSTrending

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാധ്യമസാന്നിദ്ധ്യവുമായി മലയാളി കുട്ടികള്‍

​എ.ചന്ദ്രശേഖര്‍

മലയാളി സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഗോവ രാജ്യാന്തര ചലച്ചിത്രമേളനഗരിയില്‍ വേറിട്ടൊരു സംരംഭവുമായി കേരളത്തില്‍ നിന്നൊരു മാധ്യമവിദ്യാര്‍ത്ഥിസംഘം. 52-ാമത് ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അവര്‍ തയ്യാറാക്കിയ ”നവീഞ്ഞ” എന്ന പ്രസിദ്ധീകരണത്തിലൂടെയാണവര്‍ മേളയുടെ ഭാഗമാകാന്‍ എത്തിയത്. കോളേജിലെ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറും പ്രമുഖ മാധ്യമാധ്യാപകനുമായ ഡോ.വിജയകുമാര്‍, എച്ച്.ഒ.ഡി ഫാ. സോബി, അധ്യാപകരായ ജോബി.,ഫാ.വിന്നി എന്നിവരുടെ നേതൃത്വത്തിലാണു സംഘം എത്തിയിരിക്കുന്നത്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയില്‍ കുറേവര്‍ഷങ്ങളായി ഇവരുടെ മീഡിയസെന്ററിലും മറ്റും സാന്നിധ്യമാണ് മരിയനിലെ കുട്ടികള്‍.. ഗോവ മേളയില്‍ ഇതാദ്യമായാണ്. മാധ്യമ വിദ്യാര്‍ത്ഥിള്‍ക്ക് ലോക സിനിമ പരിചയപ്പെടുത്തുക മാത്രമല്ല, മേളയുടെ സംസ്‌കാരം അറിയാനും മേള റിപ്പോര്‍ട്ടിങിനെപ്പറ്റി ഏകദേശ ധാരണ നല്‍കാനുമെല്ലാം ഈ സംരംഭം സഹായകമാകുമെന്ന് ഡോ.വിജയകുമാര്‍ പ്രത്യാശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close