MUSICNEWSTop News

ഗിന്നസ് റെക്കോഡ് സ്വന്തമാക്കി മലയാളി യുവഗായിക; ഏഴ് മണിക്കൂറും 20 മിനുട്ടും കൊണ്ട് പാടി തീർത്തത് 120 ഭാഷകളിലുള്ള പാട്ടുകൾ

ദുബായ് : ഏറ്റവുമധികം ഭാഷകളില്‍ ഗാനമാലപിച്ചതിനുള്ള ഗിന്നസ് റെക്കോഡ് സ്വന്തമാക്കി മലയാളി യുവഗായിക. ​​ദുബായിൽ വച്ചുന്നടന്ന പരിപാടിയിലാണ് യുവഗായിക സുചേത സതീഷ് റെക്കോഡ് ഇട്ടത്. ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലുള്ള പാട്ടുകളാണ് പാടിതീർത്തത്. ദുബായ് ഇന്ത്യന്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് സുചേത.

സം​ഗീത ലോകത്ത് തന്നെ വിസ്മയമായിരിക്കുകയാണ് ഈ കൊച്ചു ​ഗായികയുടെ പ്രവർത്തി. 132 ഭാഷകളിൽ പാട്ടുകൾ പാടുന്ന ഈ മിടുക്കി റെക്കോഡിട്ടത് 120 ഭാഷകൾ പാടിയാണ്. 91 വിദേശഭാഷാ ​ഗാനങ്ങളും 29 ഇന്ത്യൽ ഭാഷാ ​ഗാനങ്ങളും.പാടിയ എല്ലാ ​പാട്ടുകളും സുചേതക്ക് മനപാഠമാണ്. ആഗസ്റ്റ്19ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്ഹാളിലാണ് ഗിന്നസ്‌റെക്കോര്‍ഡിനായുള്ള ശ്രമം സുചേത നടത്തുന്നത്. വെള്ളിയാഴ്ചയാണ് റെക്കോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചക്ക്12ന് തുടങ്ങിയ സുചേതയുടെ ആലാപനം രാത്രി 7.20 വരെ നീണ്ടുനിന്നിരുന്നു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവില്‍ ‘മ്യൂസിക്ബിയോണ്ട് ദ ബോര്‍ഡര്‍’ എന്ന പേരിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരും കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി അടക്കമുള്ളവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close