KERALANEWSSocial MediaTrendingviral

ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി മലയാളി യുവാക്കൾ; പ്ര​ധാ​ന​മ​ന്ത്രിയുടെ നാട്ടിലെ പെട്രോൾ പ​മ്പി​ൽ കേ​ര​ള ചാ​യ വിതരണം ചെയ്ത് പ്രതിഷേധം

പുൽപള്ളി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം ശ്രദ്ധേയമായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ടാ​യ ഗുജറാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലെ പെട്രോൾ പമ്പി​ൽ കേ​ര​ള ചാ​യ വി​ത​ര​ണം​ ചെ​യ്താ​ണ് യു​വാ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. പു​ൽ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അഭിജി​ത്ത് കെ. ​വ​ർ​ഗീ​സും സി.​എ​സ്. ജോ​ജി​യു​മാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ മു​ഴു​വ​ൻ സ്​​കൂ​ട്ടി​യി​ൽ സ​ഞ്ച​രി​ച്ച് ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗ​ത്തിന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജനങ്ങളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെയാണ് യാ​ത്ര തി​രി​ച്ച​ത്. ഇ​ന്ധ​ന​വി​ല അ​ടി​ക്ക​ടി ഉയ​ർ​ന്ന​തോ​ടെ വ​ഡോ​ദ​ര​യി​ലെ​ത്തി​യ ഇ​വ​ർ ചാ​യ വി​ത​ര​ണം ചെ​യ്​​ത്​ പ്രതിഷേധിക്കുകയാ​യി​രു​ന്നു. യാ​ത്ര നി​ല​വി​ൽ 2500 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു.

രാജ്യത്ത് നിരവധി ഇരുചക്ര വാഹനാപകടങ്ങൾ ആണ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി രാജ്യത്തുള്ള എല്ലാ പൗരന്മാരെയും ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരും ഒക്ടോബർ നാലിന് യാത്ര ആരംഭിച്ചത്. ഇരുവരും പഠിച്ച കലാലയമായ പഴശ്ശിരാജ കോളേജിൽനിന്ന് തുടങ്ങിയ യാത്രയ്ക്ക് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനിൽകുമാർ കെ, വൈസ് പ്രിൻസിപ്പലും ടൂറിസം വിദഗ്ധനുമായ ഡോക്ടർ എം. ആർ. ദിലീപ് എന്നിവർ ചേർന്നാണ് ഫ്ലാഗ് ഓൺ ചെയ്തത്. 30000 കിലോമീറ്റർ ആണ് ഇരുവരും യാത്ര ചെയ്യുക. നില​വി​ൽ 2500 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു. ഇരുവരുടെയും യാത്ര അവരുടെ യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീമിങ്ങും ചെയ്യും.

അലക്ഷ്യമായ വാഹനം ഓടിക്കലും അമിത വേഗതയുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും വഴി തെളിക്കുന്നത്. ന്യൂജനറേഷൻ ബൈക്കുകളിലെത്തി റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവരുടെ എണ്ണവും കുറവല്ല. ബൈക്കുകളിൽ ഉള്ള സൈലൻസറുകൾ എടുത്തു മാറ്റി പകരം വളരെ ശബ്ദത്തിലുള്ള സൈലൻസറുകൾ മാറ്റിവെക്കുകയാണ് ഇത്തരക്കാരുടെ സ്ഥിരം വിനോദം. റോഡിൽ ഇവരുടെ മത്സരയോട്ടത്തിനും അഭ്യാസ പ്രകടനങ്ങൾക്കും പലപ്പോഴും ഇരയാകുന്നത് സാധാരണ ജനങ്ങളാണ്.

ഇതിനിടയിൽ തുടർച്ചയായി വീണ്ടും രാജ്യത്ത് ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7.73 രൂപയും പെട്രോളിന് 6.50 രൂപയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ന് എട്ടാം തവണയാണ് ഇന്ധനവില ഉയരുന്നത്. പുതിയ വില പുറത്തുവന്നതോടെ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 101.32 പൈസയായി. പെട്രോളിന് 107.55 പൈസയുമായി.

തിരുവനന്തപുരത്ത് ഡീസലിന് 103.15 രൂപയും പെട്രോളിന് 109.51 രൂപയുമാണ് ഇന്നത്തെ ഇന്ധന വില. കോഴിക്കോട് ഡീസലിന് 101.46 രൂപയും പെട്രോളിന് 107.69 രൂപയുമാണ് പുതുക്കിയ വില. ഇന്ധനവില വർദ്ധനവ് ഈ രീതിയിൽ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് പെട്രോൾ വില 110ലേക്ക് അടുക്കാൻ അത്ര സമയമൊന്നും വേണ്ടിവരില്ല. പ്രതിഷേധങ്ങൾക്ക് പുല്ലവില കൽപ്പിച്ചുകൊണ്ടാണ് രാജ്യത്ത് ഇന്ധനവില കുതിക്കുന്നത്. കൊവിഡ് അടുക്കമുള്ള ദുരിതത്തിൽ സാധാരണക്കാർ പൊറുതിമുട്ടുമ്പോൾ ഇന്ധനവില വർദ്ധവനവ് കൂടി നൽകി പൊറുതിമുട്ടിക്കുകയാണ് അധികൃതർ.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ ഉണ്ടായ വർധനവ് പ്രാദേശിക ഇന്ധന വില കുതിക്കാൻ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം. വില കുറയണമെങ്കിൽ ഇന്ധനങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈ തീരുമാനത്തിന് എതിരെയാണ്. ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് ഈ സംസ്ഥാനങ്ങൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close