INDIANEWS

മലയാളി വിദ്യാർത്ഥി റാഗിങ്ങിനിരയായി; കോയമ്പത്തൂരിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥി റാഗിങ്ങിനിരയായി . കൊല്ലം സ്വദേശിയായ ബിരുദ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. മലയാളികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട് .

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സനൂഫ്,റാസിം, അശ്വിൻ രാജ്, ജിതു എസ് സാമുവൽ എന്നിവരെയാണ് സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.അതേ സമയം സംഭവത്തിലെ മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി .

കഴിഞ്ഞ 23 ന് പിപിജി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലാണ് റാഗിങ്ങ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് ക്രൂരമായി റാഗ് ചെയ്തത്. അതേസമയം വിദ്യാർത്ഥി കോളേജിൽ പരാതിപ്പെട്ടെങ്കിലും അധികൃതർ ഇവർക്കെതിരെ ആദ്യം നടപടിയെടുത്തില്ല . തുടർന്ന് വിദ്യാർത്ഥി തൻറെ രക്ഷിതാക്കളെ സമീപിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close