
കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കൊൽക്കത്തയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. വിമാന റെയിൽ യാത്രക്കാരുടെ എണ്ണം ഇവിടെ കൂടുതലാണെന്നും മമത പറഞ്ഞു.
യുകെയിൽ നിന്നുള്ള യാത്രക്കാരിലാണ് ഒമിക്രൊൺ കൂടുതലായി കാണുന്നത്. കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണംഏർപ്പെടുത്തുന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. സംസ്ഥാനത്തിന്റെ സാഹചര്യം സർക്കാർ ഗൗരവമായി അവലോകനം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ സർക്കാർ ഉറപ്പ് വരുത്തും. ഉടൻ ഒരു തീരുമാനം എടുക്കും. കേസുകൾ വർധിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷിക്കും. എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ 2 വർഷത്തെപ്പോലെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കും. അടുത്ത മാസം വാർഷിക ഗംഗാ സാഗർ മേള ആരംഭിക്കുന്ന ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക