INDIANEWSTop News

നിർണായക തിരഞ്ഞെടുപ്പ് ; മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ മമത മുന്നിൽ

കൊൽക്കത്ത : ഈ ഉപതിരഞ്ഞെടുപ്പ് തൃണമൂലിനെയും മമതയെയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ബംഗാൾ മുഖ്യമന്ത്രിയായി മമതയ്ക്ക് തുടരണമെങ്കിൽ ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജയിക്കണം. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് തോറ്റ മമതയ്ക്ക് ഈ പോരാട്ടം നിർണായകമാണ്. സ്ഥാനാർത്ഥികളുടെ പ്രത്യേകതകൾ കൊണ്ടും ഭവാനിപൂർ മണ്ഡലം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം വോട്ടെണ്ണൽ മൂന്ന് റൌണ്ട് കഴിഞ്ഞു. ഭവാനിപൂരിൽ 6000 വോട്ടിന് മമത ബാനർജി ലീഡ് ചെയ്യുകയാണ്. പ്രവർത്തകർ മമതയുടെ വീടിന് മുന്നിൽ ആഘോഷം തുടങ്ങി കഴിഞ്ഞു. നാലാം റൌണ്ട് എണ്ണുമ്പോൾ മമതയുടെ ലീഡ് ഉയരുകയാണ്. നിർണായകമായ തിരഞ്ഞെടുപ്പിൽ മമത വിജയം ഉറപ്പിക്കും എന്നാണ് സൂചനകൾ. കഴിഞ്ഞ മാസം 29ന്ആണ് ബംഗാള്‍ ജനവിധി എഴുതിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close