INDIANEWS

നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനയ്ക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്; വിജയത്തിൽ പ്രതികരിച്ച് മമത ബാനർജി

ഭവാനിപ്പൂർ: ഭവാനിപ്പൂർ മണ്ഡലത്തിലെ വിജയത്തിൽ പ്രതികരിച്ച് മമത ബാനർജി. തന്നെ തോല്‍പ്പിക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരായ വിജയമാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച മമത തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു.

‘ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനയ്ക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇന്നത്തെ ഫലത്തിന് പശ്ചിമബംഗാളിലെയും ഭവാനിപൂരിലെയും ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’. അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close