INDIANEWSTop News

ബിജെപി കോട്ടയിൽ പോയി പൊരുതിയ മമതയോ ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഓടിയ രാഹുലോ: പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാനൊരുങ്ങി മമത ബാനർജി; മറ്റ് പാർട്ടികൾക്കും സ്വീകാര്യയായ നേതാവ് സഖ്യം രൂപീകരിക്കുമ്പോൾ തകർന്നടിയുക കോൺ​ഗ്രസ്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപിക്കെതിരായ പോരാട്ടത്തിൽ മമത ബാനർജിയാണ് നേതാവെന്ന് തുറന്നു സമ്മതിക്കുകയാണ്. മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ മഹാസഖ്യം സാധ്യമാകുന്നതോടെ രാജ്യത്ത് കോൺ​ഗ്രസ് അപ്രസക്തമാകും. കോൺ​ഗ്രസ് മുക്ത ഭാരതമെന്ന തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ഫലം കാണും എന്നതിനാൽ തൃണമൂൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന് ബിജെപിയും പാര പണിയില്ല.

ബിജെപിയെ വെല്ലുവിളിച്ച് പടനയിക്കാൻ മമതയോളം പോന്ന നേതാവ് രാജ്യത്ത് വേറെയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷത്തെ കോൺ​ഗ്രസ് ഒഴികെയുള്ള പാർട്ടികളുടെ നിലപാട്. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദി​ഗ്രാമിൽ പോയി മത്സരിക്കാൻ ചങ്കൂറ്റം കാട്ടിയ മമത ബാനർജിയാണോ അതോ ബിജെപിയെ പേടിച്ച് അമേഠിയിൽ നിന്ന് കേരളത്തിലെ വയനാട്ടിലേക്ക് ഓടിപ്പോയ രാ​ഹുൽ ​ഗാന്ധിയാണോ പ്രതിപക്ഷത്തെ നയിക്കേണ്ടത് എന്ന ചോദ്യമാണ് തൃണമൂൽ കോൺ​ഗ്രസ് മറ്റ് പാർട്ടികൾക്ക് മുന്നിൽ ഉയർത്തുന്ന ചോദ്യം. കോൺ​ഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും അഭിമാന മണ്ഡലമായിരുന്ന അമേഠിയിൽ രാഹുൽ ​ഗാന്ധി തെരഞ്ഞെടുപ്പിന് മുന്നേ തന്നെ അടിയറവ് പറഞ്ഞു എന്നാണ് മമതയും കൂട്ടരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുരക്ഷിത മണ്ഡലമായ ഭവാനിപൂർ ഉപേക്ഷിച്ച് നന്ദി​ഗ്രാമിൽ മത്സരിക്കാൻ ചങ്കൂറ്റം കാട്ടിയ നേതാവാണ് മമത എന്ന് തൃണമൂൽ കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നന്ദി​ഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിട്ടും പശ്ചിമ ബം​ഗാളിൽ ഭരണം നിനലിർത്താൻ തൃണമൂൽ കോൺ​ഗ്രസിന് ആത്മവിശ്വാസം നൽകിയത് രാഹുൽ ​ഗാന്ധിക്കില്ലാത്ത ആ ചങ്കൂറ്റമാണെന്നും തൃണമൂൽ നേതാക്കൾ പറയുന്നു.

ഇപ്പോൾ കോൺ​ഗ്രസിന് പാരയാകുന്നത് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കരുനീക്കങ്ങളാണ്. പ്രിയങ്ക ​ഗാന്ധി – കനയ്യകുമാർ – ജി​ഗ്നേഷ് മെവാനി ത്രയങ്ങളെ മുന്നിൽ നിർത്തി രാജ്യത്തെ ഭരണം കോൺ​ഗ്രസിന്റെ കൈകളിലേൽപ്പിച്ച് രാജ്യാധികാരം നിയന്ത്രിക്കാം എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ചിന്ത. എന്നാൽ കോൺ​ഗ്രസിലെ നേതാക്കൾ പ്രശാന്ത് കിഷോറിന് മുന്നിൽ വാതിലടച്ചതോടെ പ്രശാന്ത് മമതക്കൊപ്പം ചേർന്ന് കോൺ​ഗ്രസിനെ തകർക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. മമത ബാനർജിയെ മുന്നിൽ നിർത്തി മോദി വിരുദ്ധസഖ്യം രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ ഒഴിവാക്കുക എന്ന തന്ത്രമാണ് പ്രശാന്തിന്റേത്.

ഇപ്പോൾ യുപിഎയിൽ ഉള്ള കക്ഷികളുമായി സഹകരിക്കാനും മമത ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശരത് പവാറിനെ കാണാൻ മമത ബാനർജി എത്തിയതും. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ ബുധനാഴ്ച മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പ്രതികരണം.

ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും പവാർ പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരായ മമതയുടെ വിമർശനത്തിനുള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല.

അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.

അടുത്ത ലോക്സഭാ ഇലക്ഷനിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് മമതയെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായി വിവിധ പ്രതിപക്ഷ നേതാക്കന്മാരെ കാണാൻ വേണ്ടിയാണ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ന്യൂഡൽഹി സന്ദർശനത്തിന് മമത തുനിഞ്ഞതെന്നും ബിജെപിയുടെ ബംഗാൾ അദ്ധ്യക്ഷൻ സുകന്ദാ മജുംദാർ പറഞ്ഞിരുന്നു.

അതേസമയം, പ്രശാന്ത് കിഷോറിന്റെ വാക്കുകേട്ട് കോൺ​ഗ്രസിലേക്ക് ചാടിയ കനയ്യ കുമാറിനും പറ്റിയത് വമ്പൻ അബദ്ധമാണ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അം​ഗമായിരുന്ന കനയ്യകുമാറിന് ഇപ്പോൾ കോൺ​ഗ്രസിൽയാതൊരു സ്ഥാനവുമില്ലാത്ത അവസ്ഥയാണ്. അടുത്തിടെ ബീഹാറിൽ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് കെട്ടിവെച്ച കാശുപോലും നഷ്ടമായിരുന്നു.

ബിഹാറിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിന്റെ ബിഹാർ ഘടകം അസംതൃപ്തരാണ്. അടുത്തിടെ കോൺഗ്രസിലേക്ക് വലിയ ആവേശത്തോടെ ഉൾപ്പെടുത്തിയ ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ കള്ളിപുറത്തായി എന്നാണ് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പെന്ന് അറിയപ്പെടുന്ന കനയ്യകുമാർ, താരാപൂർ അസംബ്ലി മണ്ഡലത്തിൽ വിപുലമായ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇവിടെ വെറും 3000 വോട്ടുകൾ മാത്രമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി നേടിയത്.

പാർട്ടിയിൽ നിന്ന് ഫണ്ട് വഴി കാര്യമായ സഹായം ലഭിച്ചില്ലെങ്കിലും, പ്രചാരണം എന്നപേരിൽ കനയ്യകുമാറിന് കറങ്ങി നടക്കാൻ വൻ വാഹനവ്യൂഹമാണ് ഒരുക്കിയത്. ഇതിനായി വലിയ ബാധ്യതയാണ് കോൺ​ഗ്രസ് നേരിടേണ്ടി വന്നത്. പാർട്ടിയുടെ കേന്ദ്രനേതൃത്വം അദ്ദേഹത്തെ സ്റ്റാർ പ്രചാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കനയ്യ കുമാർ ഇതുവരെ ഒരു ദേശീയ രാഷ്ട്രീയക്കാരനായി പരിണമിച്ചിട്ടില്ലെന്നും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പോലെയാണ് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും നേതാക്കൾ പറയുന്നു. ഇതോടെ കനയ്യ കുമാറിന്റെയും രാഷ്ട്രീയ ഭാവി ഏതാണ്ട് അടഞ്ഞ അധ്യായമാകുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close