INDIANEWSTop News

ബംഗാളിലെ ഭവാനിപ്പൂരിൽ ഇന്ന് വോട്ടെണ്ണൽ; മമതയ്ക്ക് നിർണ്ണായകം; തോറ്റാൽ രാജി വെച്ചൊഴിയേണ്ടത് മുഖ്യമന്ത്രി സ്ഥാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപൂരിൽ വോട്ടെടുപ്പ് ഇന്ന്. ബംഗാൾ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഇവിടുത്തെ വിജയം മമതയ്ക്ക് അനിവാര്യമാണ്. രാവിലെ 8 മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. സെപ്റ്റംബർ 30നായിരുന്നു വോട്ടെടുപ്പ്. ബംഗാളിലെ സംസേര്‍ഗഞ്ച്, ജംഗിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ഇന്ന് നടക്കും.

മമതാ ബാനർജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടും വ്യത്യസ്തരായ എതിരാളികൾ കൊണ്ട് ശ്രദ്ധ നേടിയ മണ്ഡലമാണ് ഭവാനിപ്പൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച മമതാ ബാന‌ർജി ബി ജെ പി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതിനാൽ നീണ്ടുപോകുകയായിരുന്നു. മമത അധികാരത്തിൽ തുടരുന്നതിനു വേണ്ടി ഉപതിരഞ്ഞെടുപ്പ് അനന്തമായി നീട്ടികൊണ്ട് പോകുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മണ്ഡലത്തിലെ മമതയുടെ പ്രധാന എതിരാളികള്‍. കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും 2011 ലും 2016 ലും മമത ബാനര്‍ജി വിജയിച്ചിരുന്നു. ഇത്തവണ നന്ദിഗ്രാമില്‍ നിന്നും മല്‍സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് ഭവാനിപ്പൂരില്‍ നിന്നും വിജയിച്ച സോവന്‍ദേബ് ചതോപാധ്യായ, മമത ബാനര്‍ജിക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.

നന്ദിഗ്രാമിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. അവിടെ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മമതയ്ക്ക് ഒരു ഉപതിരഞ്ഞെടുപ്പ് വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. എന്നാൽ, മമതക്കെതിരെ പശ്ചിമ ബംഗാൾ കരസ്ഥമാക്കാൻ മത്സരിക്കുന്നവർ ഒരുപാടാണ്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളും സിപിഐ (എം) സ്ഥാനാർത്ഥി ശ്രീജിത് ബിശ്വാസും മാത്രമല്ല, ഒരു സാമ്പത്തിക ഉപദേഷ്ടാവ്, യോഗ പരിശീലകൻ, ഒരു അച്ചാർ വിൽപനക്കാരി, ഒരു സ്റ്റേഷനറി ഷോപ്പ് ഉടമ, സ്വർണ്ണ മെഡൽ നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞൻ, ഒരു സ്കൂൾ പ്രിൻസിപ്പൽ തുടങ്ങി സമൂഹത്തിന്റെ പല പല തട്ടുകളിൽ നിന്നുള്ളവരാണ് ഇവിടെ അംഗത്തിനിറങ്ങിയത്. ഇതോടെ തിരഞ്ഞെടുപ്പ് കൂടുതൽ കടുക്കുകയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ആറുപേർ സ്വതന്ത്രരാണ്. അതേസമയം മമത ബാനർജി, ബിജെപിയുടെ പ്രിയങ്ക ടിബ്രേവാൾ, സിപിഐ എമ്മിലെ ശ്രീജിത് ബിശ്വാസ് എന്നിവർ മറ്റ് ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്നു. മത്സരത്തെ കൂടുതൽ രസകരമാക്കുന്നത് എതിർസ്ഥാനാർഥികളുടെ പട്ടിക തന്നെയാണ്. ചിലർ വെറും തമാശക്ക് വേണ്ടി മത്സരിക്കുന്നു എന്ന് പറയുമ്പോൾ, മറ്റുള്ളവർ സമൂഹത്തിലൊരു മാറ്റം കൊണ്ടുവരാൻ പോരാടുകയാണെന്നാണ് അവകാശപ്പെടുന്നത്. കൂടാതെ, പാർട്ടി വൃത്തങ്ങൾ അനുസരിച്ച്, രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉണ്ട്.

“എന്നെ കൂടുതൽ പേരറിയാനാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് സാമൂഹിക പ്രവർത്തനം തുടരാൻ എന്നെ സഹായിക്കും” അച്ചാറുകൾ വിൽക്കുകയും സ്വയംസഹായ സംഘം നടത്തുകയും ചെയ്യുന്ന റൂമ നന്ദൻ പറഞ്ഞു. യഥാക്രമം 60-കളിലും 50-കളിലും എത്തിനിൽക്കുന്ന സുബ്രത ബോസും, മലായ് ഗുഹ റോയിയും തങ്ങൾ തമാശയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്ന് പറയുന്നു. അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ, ഇരുവരും തൃണമൂൽ കോൺഗ്രസ്സിന്റെ സ്കീമുകളും പദ്ധതികളും ഷെയർ ചെയ്തതായി കണ്ടെത്തി. “ഞാൻ നന്ദിഗ്രാമിൽ മത്സരിക്കുകയും 77 വോട്ടുകൾ നേടുകയും ചെയ്തു. എന്നെ ആർക്കും അറിയാത്ത ഒരു സ്ഥലത്ത് പോലും എനിക്ക് ലഭിച്ച ജനപ്രീതി ഞാൻ ആസ്വദിച്ചിരുന്നു” എന്ന് സാമ്പത്തിക ഉപദേഷ്ടാവായ ബോസ് പറഞ്ഞു.

എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. “അഴിമതിക്കും തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിനും എതിരെ പോരാടാനാണ് ഞാൻ ഇവിടെ വന്നത്” പരിസ്ഥിതി പഠനത്തിലും ശാസ്ത്രീയ സംഗീതത്തിലും സ്വർണ്ണ മെഡൽ ജേതാവായ ചന്ദ്രചൂർ ഗോസ്വാമിയുടെ വാക്കുകളാണിവ. മൂന്ന് വർഷം മുൻപ് സ്ഥാപിച്ച ഭാരതീയ ന്യായ അധികാർ രക്ഷാ പാർട്ടിയെ പ്രതിനിധീകരിക്കുന്ന യോഗ പരിശീലകയായ സ്വർണലത സർക്കാർ, ബഹുജൻ മഹാ പാർട്ടിയിലെ സ്റ്റേഷനറി ഷോപ്പ് ഉടമ മംഗൾ സർക്കാർ എന്നിവരും ഒരു മാറ്റം കൊണ്ടുവരാനുള്ള മത്സരത്തിലാണ്. കൊൽക്കത്തയിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ സതാദ്രു റോയിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close