
ബിജെപി നേതൃത്വത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഗംഗാ നദിയിൽ മുങ്ങുന്നു. ‘ഇലക്ഷന് മുമ്പ് ബി.ജെ.പി ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ ഭജനമിരിക്കും. ഗംഗയിൽ മുങ്ങിനിവരും. കോവിഡ് ബാധിച്ച് ആളുകൾ മരിക്കുമ്പോൾ അവരുടെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കുകയും ചെയ്യും. ഗംഗയെ അശുദ്ധമാക്കിയത് ബി.ജെ.പിയാണ്. ബി.ജെ.പിക്ക് ഉയർത്തിക്കാണിക്കാൻ ഒന്നുമില്ലെങ്കിൽ അവർ വ്യാജവീഡിയോകൾ നിർമിക്കും’. മമതാ ബാനർജി പറഞ്ഞു. ഗോവയില്‍ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇലക്ഷനടുക്കുമ്പോൾ വോട്ട് പിടിക്കാനായി ഹിന്ദുയിസത്തിന്റെ മുദ്രാവാക്യങ്ങൾ മുഴക്കി ബി.ജെ.പി വർഗീയ ധ്രുവീകരണമുണ്ടാക്കും. ഞാനും ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ എന്റെ ഐഡന്റിറ്റി മനുഷ്യൻ എന്നതാണ്. ബി.ജെ.പിയുടെ കയ്യിൽ നിന്ന് എനിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളെ നിങ്ങൾക്ക് ഒറ്റപ്പെടുത്താനാവില്ല’. മമത കൂട്ടിച്ചേർത്തു.
ഗോവയിൽ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കണമെന്നും പ്രതിപക്ഷപാർട്ടികൾ അതിന് ഒറ്റക്കെട്ടായി നിൽക്കണെമെന്നും മമത കൂട്ടിച്ചേർത്തു.അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിലെ പ്രാദേശിക പാർട്ടിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി തൃണമൂൽ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇലക്ഷനോടനുബന്ധിച്ച് ഗോവയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് മമതാ ബാനർജി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക