INDIANEWS

ഉപതിരഞ്ഞടുപ്പ് എത്രയും വേ​ഗം നടത്തണം; വോട്ടവകാശം കോവിഡ് വ്യാപനത്തിന്റെ പേരിൽ തടയരുത്: മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മമത തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനുമുള്ള അവകാശം കോവിഡ് വ്യാപനത്തിന്റെ പേരിൽ തടയരുതെന്ന് മമത ആവിശപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്തെറിഞ്ഞ് വലിയ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close