celebrityNEWSSocial Media

ഇത് ‘നിറക്കൂട്ടി’ലെ മമ്മൂട്ടിയോ!; വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച് താരത്തിന്റെ സ്റ്റൈലിഷ് ലുക്ക്

വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് ഫോട്ടോകൾ ഇട്ട് ആരാധകരെയും മലയാളികളെയും അത്ഭുതപ്പെടുത്തുന്നത് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ സ്ഥിരം ഹോബിയാണ്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പാണ് മുടിയും താടിയും നീട്ടി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കത്തി നിന്നത്. ഇപ്പോളിതാ താടിയെല്ലാം വടിച്ച് വീണ്ടും ചെറുപ്പമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

തന്റെ പുതിയ സിനിമയായ ‘പുഴു’വിലെ ഗെറ്റപ്പുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞുള്ള സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ചെറുപ്പമായിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടന്റെ ചിത്രം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ ആരാധകർ മാത്രമല്ല, മലയാള സിനിമയിലെ മറ്റു താരങ്ങളും നടന്റെ ചിത്രം പങ്കുവെക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമ താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ കമന്റുകളുമായി വന്നിരിക്കുകയാണ്. നിറക്കൂട്ടിലെ ചിത്രമല്ലേ ഇത് എന്നുപോലും അഭിപ്രായങ്ങൾ പുതിയ ചിത്രത്തിന് ലഭിക്കുന്നു. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close