INDIANEWSTrending

കഴിവുകൾ ഏറെയുണ്ടായിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് പിന്നിലാക്കപ്പെട്ട പ്രിയപ്പെട്ട കലകാരൻ; രജനീകാന്തിന്റെയും മമ്മൂട്ടിയുടെയും വരെ മനം കവർന്ന അനശ്വരനടൻ ഓർമ്മയാകുമ്പോൾ ബാക്കിയാകുന്നത് ….

ചെന്നൈ : അഭിനയം, വര,ഡബ്ബിങ്ങ് എന്നീ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് രവീന്ദ്രനാഥ്.പിന്നണി ഗായകനാകാനായിരുന്നു മദിരാശിയിലെത്തിയതെങ്കിലും വിധി അദ്ദേഹത്തെ അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമൊക്കെയാക്കി. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്ന പാലയാട് രവി എന്ന രവീന്ദ്രനാഥ് രയിലൂടെ രജനീകാന്തിന്റെയും മമ്മൂട്ടിയുടെയും വരെ മനം കവർന്നു.

കഴിവുകൾ ഏറെയുണ്ടായിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ പലപ്പോഴും രവിയുണ്ടായിരുന്നില്ല. എന്നാൽ ഒരു പരിഭവവുമില്ലാതെ ഒരോ വേഷവും ആടിത്തീർത്ത് കളമൊഴിയുകയായിരുന്നു അദ്ദേഹം. സഹോദരിയും പ്രശസ്ത പിന്നണിഗായികയുമായിരുന്ന പാലയാട് യശോദയ്ക്കൊപ്പം വിദേശങ്ങളിലടക്കം സംഗീത പരിപാടികളിൽ പങ്കെടുത്തിരുന്നു. സിനിമകളിലും സീരിയലുകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. ഇതിനിടെ ഡബ്ബിങ്ങും ചെയ്തു. ഡബ്ബിങ് സ്റ്റുഡിയോകളിൽവെച്ചാണ് ശ്രീജയെ പരിചയപ്പെട്ടതും അടുപ്പം പ്രണയമായി മാറിയതും. വിവാഹം നിശ്ചയിച്ച സമയത്ത് ശ്രീജയുടെ ശരീരത്തിന്റെ ഒരുവശത്ത് തളർച്ച അനുഭവപ്പെടുന്ന രോഗം ബാധിച്ചു. പിന്നീട് രോഗം ഭേദമായി അധികംവൈകാതെ വിവാഹം നടന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രീജയുടെ വളർച്ചയിൽ ഉറച്ചപിന്തുണയുമായി രവിയുണ്ടായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായി ശ്രദ്ധേയയായ മകൾ രവീണയുടെ വിജയത്തിനുപിന്നിലും അച്ഛന് നിർണായക പങ്കുണ്ടായിരുന്നു.

ചിത്രരചനയിൽ അതീവതാത്പര്യം പ്രകടിപ്പിച്ച രവി വരച്ച ഭഗവാൻ ശിവന്റെ ചിത്രം തമിഴിലെ സൂപ്പർതാരം രജനീകാന്തിന് ഇഷ്ടമായി. അത് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ചിത്രംവരച്ച് അദ്ദേഹത്തിനുതന്നെ നൽകി. മമ്മൂട്ടിയുടെ വീട്ടിൽ അതിപ്പോഴുമുണ്ട്. മലയാളികൂട്ടായ്മകളുടെ പരിപാടികളിൽ പാട്ടുപാടി ചെന്നൈ മലയാളികളുടെയും മനംകവർന്നു. സൗമ്യമായി മാത്രം ഇടപെടുന്ന രവിയെക്കുറിച്ച് എല്ലാവർക്കും പറയാനുള്ളത് നല്ലതുമാത്രം. ഒരു സഹോദരനെപ്പോലെ സഹപ്രവർത്തകരെ സ്നേഹിച്ചയാളാണ് രവിയെന്ന് 20 വർഷമായി അദ്ദേഹത്തെ അടുത്തറിയുന്ന സഹസംവിധായകൻ കൈലാഷ് പറയുന്നു. ആരെയും ഒരു തരത്തിലും വേദനിപ്പിക്കാൻ തയ്യാറാകാത്ത വ്യക്തിയുമായിരുന്നു. ശ്രീജയുമായി ചേർന്ന് മകളുടെപേരിൽ ആരംഭിച്ച രവീണ ക്രിയേഷൻസ് നല്ലരീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിയോഗം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close