KERALANEWS

‘ഇത് മലയാളികൾ നൽകിയ അംഗീകാരം’; യുഎഇ ഗോൾഡൻ വീസ സ്വീകരിച്ച് മലയാളത്തിന്റെ മഹാനടന്മാർ

അബുദാബി ∙ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വീസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് ഗോൾഡൻ വീസ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.

അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്. മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

mammootty-and-mohanlal-receives-uaes-golden-visa2

സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി, മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‍നിച്ച എം.എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.

mohanlal-golden-visa

രാവിലെ ചുവന്ന റോൾസ് റോയ്സ് കാറിൽ എം.എ. യൂസഫലിയോടൊപ്പമായിരുന്നു മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകിവരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നെങ്കിലും മലയാളത്തിൽ നിന്ന് ഇതാദ്യമായാണ് രണ്ട് താരങ്ങൾക്ക് ഇൗ ബഹുമതി ലഭിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close