KERALANEWS

ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി ഭർത്താവ്; എട്ടു വർഷത്തിന് ശേഷം മറ്റൊരു ഭാര്യയൊപ്പം താമസിക്കുമ്പോൾ പിടിയിൽ

മലപ്പുറം: ഭാര്യയുടെ സ്വർണ്ണവുമായി എട്ട് വർഷം മുൻപ് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. തിരൂർ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുൽസലീം (43) ആണ് പൊന്നാനി തെയ്യങ്ങാട് ഒളിവിൽ താമസിക്കവേ വഴിക്കടവ് പോലീസിന്റെ പിടിയിലായത്. വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു.

ഇയാൾ പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കുകയായിരുന്നു. വഴിക്കടവ് ഇൻസ്പെക്ടർ പി അബ്ദുൽബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സുനു നൈനാൻ, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close