INDIANEWSTrending

‘പുള്ളിപുലിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്’: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

മുംബൈ: പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ യുവാവിനെ തേടിയെത്തിയത് വനം വകുപ്പ് ഉദ്യോഗസ്‌ഥർ. പോസ്റ്റിട്ട യുവാവിനെ ഉദ്യോഗസ്‌ഥർ എത്തി അറസ്റ് ചെയ്തു. വെറുതെ തമാശക്ക് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് യുവാവിന് പണിയായത്.

മഹാരാഷ്ട്ര സതാര ജില്ലയിലെ കാരാട് ആണ് സംഭവം. ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്​ലെയാണ്​ പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെട്ട്​ ഫെയ്സ്​ബുക്കിൽ പോസ്റ്റ് ഇട്ടത്. ഹോണററി വൈൽഡ്​ലൈഫ്​ വാർഡൻ രോഹൻ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്​ഥരും നടത്തിയ പരിശോധനയിലാണ്​ വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച്​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​.

എന്നാൽ അന്വേഷണത്തിൽ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക്​ വേണ്ടിയാണ്​ സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ഇട്ടതെന്നും റേഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ വിലാസ്​ കാലെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close